---
title: "കണ്ണൂരിൽ കയറാതാകുമോ...? അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പൊലീസ്, കാപ്പ ചുമത്താനും സാധ്യത "
english_title: "Kerala Cyber Police To Take Arjun Ayanki Into Custody For Abusing Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377669/arjun-ayanki-custody-ramesh-chennithala-cyber-police-kannur"
published_at: "2026-08-10T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78274c431ff_arjun-ayanki-koothuparamba-court-eranakulam-police-kannur.jpg"
keywords: ["Arjun Ayanki", "Ramesh Chennithala", "Kannur Cyber Police", "Social Media Abuse", "KAPA"]
---

# കണ്ണൂരിൽ കയറാതാകുമോ...? അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പൊലീസ്, കാപ്പ ചുമത്താനും സാധ്യത 

> **Lead Summary:** **കണ്ണൂർ: **ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പൊലീസ് നീക്കം തുടങ്ങി. കേസിൽ കൂടുതൽ തെളിവെടുപ്പുകൾക്കും ചോദ്യം ചെയ്യലുകൾക്കുമായി മൂന്ന് ദിവസത്തേക്ക് അർജുനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ ഇതേ കേസിൽ റിമാൻഡിൽ കഴിയുകയാണ് അർജുൻ ആയങ്കി.

## Article Content

**കണ്ണൂർ: **ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പൊലീസ് നീക്കം തുടങ്ങി. കേസിൽ കൂടുതൽ തെളിവെടുപ്പുകൾക്കും ചോദ്യം ചെയ്യലുകൾക്കുമായി മൂന്ന് ദിവസത്തേക്ക് അർജുനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ ഇതേ കേസിൽ റിമാൻഡിൽ കഴിയുകയാണ് അർജുൻ ആയങ്കി.

അധിക്ഷേപ പോസ്റ്റുകൾ പങ്കുവെക്കുന്നതിനായി ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിവൈസുകളാണ് ഈ കേസിലെ പ്രധാന തെളിവ്. അർജുൻ ആയങ്കിയിൽ നിന്നും പിടിച്ചെടുത്ത ഫോണിലൂടെയാണോ വിവാദ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്ന് സൈബർ പൊലീസ് വിശദമായി പരിശോധിക്കും.

അതേസമയം, ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ച് പോസ്റ്റുകൾ പങ്കുവെച്ചത് താനല്ലെന്നും സുഹൃത്ത് പ്രണവ് ആണെന്നും അർജുൻ ആയങ്കി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിലുള്ള പ്രണവിനായി പൊലീസ് ഊർജിത തിരച്ചിൽ ആരംഭിച്ചു.കൂടുതൽ കേസുകൾ

കണ്ണൂർ സൈബർ പൊലീസിന്റെ കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയ ശേഷം, കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അർജുൻ ആയങ്കിക്കെതിരെ നടപടിയുണ്ടാകും. ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാനാണ് നിലവിലെ ധാരണ.ഇതിനുപുറമെ തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾക്കും പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377669/arjun-ayanki-custody-ramesh-chennithala-cyber-police-kannur)