---
title: "സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "CPM Former Malappuram Secretary EN Mohandas Son Found Dead In Palakkad Hotel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377659/palakkad-hotel-room-death-cpm-leader-son-dhyan-mohanan"
published_at: "2026-08-09T22:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78b5723f991_palakkad-hotel-room-death-cpm-leader-son-dhyan-mohanan.jpg"
keywords: ["Youth Death", "Suicide", "Palakkad News", "EN Mohandas"]
---

# സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇ എൻ മോഹൻദാസിന്റെ മകൻ ധ്യാൻ മോഹനൻ ആണ് മരിച്ചത്.

## Article Content

പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇ എൻ മോഹൻദാസിന്റെ മകൻ ധ്യാൻ മോഹനൻ ആണ് മരിച്ചത്.

പാലക്കാട് നഗരത്തിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്നാണ് ധ്യാനിന്റെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.

ഉടൻ തന്നെ വിവരം പാലക്കാട് ടൗൺ സൗത്ത് പോലീസിനെ അറിയിച്ചു.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് മറ്റ് തെളിവുകൾ ശേഖരിക്കുന്നുണ്ട്. വിദേശത്ത് ഐടി മേഖലയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു ധ്യാൻ.

സംഭവം അറിഞ്ഞ് ബന്ധുക്കളും പാർട്ടി പ്രവർത്തകരും ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

**(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377659/palakkad-hotel-room-death-cpm-leader-son-dhyan-mohanan)