---
title: "യുഎൽസിസിക്ക് പുതിയ സാരഥി;  നിയുക്ത  ചെയർമാനായി എസ്. ഷാജു തെരഞ്ഞെടുക്കപ്പെട്ടു"
english_title: "S Shaju Elected New Chairman Of ULCSS Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377650/ulcss-new-chairman-s-shaju-elected-kozhikode-madappally"
published_at: "2026-08-09T20:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78971ea4ce3_ulcss-new-chairman-s-shaju-elected-kozhikode-madappally.jpg"
keywords: ["ULCSS", "Chairman S Shaju", "Rameshan Paleri", "S Shaju"]
---

# യുഎൽസിസിക്ക് പുതിയ സാരഥി;  നിയുക്ത  ചെയർമാനായി എസ്. ഷാജു തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** കോഴിക്കോട് (മടപ്പള്ളി): രാജ്യത്തെ ഏറ്റവും വലിയ ലേബർ സഹകരണ സൊസൈറ്റിയായ യുഎൽസിസിക്ക് പുതിയ സാരഥി. നിയുക്ത ചെയർമാനായി എസ്. ഷാജുവിനെ ഇന്ന് ചേർന്ന എ ക്ലാസ് മെമ്പർമാരുടെ ജനറൽ ബോഡി യോഗം നിർദ്ദേശിച്ചു .

## Article Content

കോഴിക്കോട് (മടപ്പള്ളി): രാജ്യത്തെ ഏറ്റവും വലിയ ലേബർ സഹകരണ സൊസൈറ്റിയായ യുഎൽസിസിക്ക് പുതിയ സാരഥി. നിയുക്ത ചെയർമാനായി എസ്. ഷാജുവിനെ ഇന്ന് ചേർന്ന എ ക്ലാസ് മെമ്പർമാരുടെ ജനറൽ ബോഡി യോഗം നിർദ്ദേശിച്ചു .

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ വൻ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകിയ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന ചെയർമാൻ സ്ഥാനത്തേക്കാണ് മാനേജിംഗ് ഡയറക്ടർ എസ്. ഷാജുവിനെ ഏകകണ്ഠമായി നിർദ്ദേശിച്ചത് .

ഞായറാഴ്ച മടപ്പള്ളിയിലെ സൊസൈറ്റി ആസ്ഥാനത്ത് ചേർന്ന യുഎൽസിസി ഭരണസമിതി യോഗത്തിലാണ്നിർദ്ദേശിച്ചത്. രമേശൻ പാലേരി യുഎൽസിസിക്ക് നൽകിയ സംഭാവനകളെ യോഗം അനുസ്മരിച്ചു. ഒരു മിനിറ്റ് മൗനാചരണത്തിന് ശേഷമാണ് പുതിയ ചെയർമാൻ  തെരഞ്ഞെടുപ്പിന് നിർദ്ദേശം വന്നത് . 

താൽക്കാലിക ചെയർമാൻ ചുമതല വഹിച്ച എം.എം. സുരേന്ദ്രൻ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ നിരവധി വർഷങ്ങളായി യുഎൽസിസിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന എസ്. ഷാജു, സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുഎൽസിസി കൂടുതൽ ശക്തിപ്പെടുമെന്ന പ്രതീക്ഷയാണ് ഭരണസമിതി അംഗങ്ങൾ പങ്കുവെച്ചത്.

യോഗത്തിൽ   നിയുക്ത ചെയർമാന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അംഗങ്ങൾ അറിയിച്ചു.എസ്. ഷാജു ചെയർമാൻ ചുമതല ഏറ്റെടുക്കുന്നതോടെ യുഎൽസിസിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സഹകരണ വകുപ്പിൻ്റെ നടപടി ക്രമപ്രകാരം ഔദ്യോഗികമായി ചെയർമാൻ തെരത്തെടുപ്പ് പിന്നീട് നടക്കും. ഇതിന് ശേഷമണ് എസ് ഷാജു ചെയർമാനായി ചുമതലയേൽക്കുക. അതുവരെ വൈസ് ചെയർമാൻ എംഎം സുരേന്ദ്രൻ ചെയർമാനായി തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377650/ulcss-new-chairman-s-shaju-elected-kozhikode-madappally)