---
title: "മലപ്പുറം അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു"
english_title: "Young Man Drowns In Ayyappanov Waterfall At Athavanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377645/young-man-drowns-in-ayyappanov-waterfall-at-athavanad"
published_at: "2026-08-09T19:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a788a13cafd6_young-man-drowns-in-ayyappanov-waterfall-at-athavanad.jpg"
keywords: ["Drowned", "Drowned Death", "Malappuram Drowned Death"]
---

# മലപ്പുറം അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

> **Lead Summary:** കുറ്റിപ്പുറം: ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നിറമറതൂർ കുണ്ടങ്ങൽ സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ മുല്ലകണ്ടത്തിൽ ശംസുദ്ധീൻ ആണ് മരിച്ചത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതായിരുന്നു അദ്ദേഹം.

## Article Content

കുറ്റിപ്പുറം: ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നിറമറതൂർ കുണ്ടങ്ങൽ സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ മുല്ലകണ്ടത്തിൽ ശംസുദ്ധീൻ ആണ് മരിച്ചത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതായിരുന്നു അദ്ദേഹം.

ഞായറാഴ്ച പകൽ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ശംസുദ്ധീൻ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് നീന്തി .പകുതി വഴിയിൽ വെച്ച് വെള്ളത്തിൽ മുങ്ങുകയായിരുന്നു.

ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് 15 മിനിറ്റോളം ശ്രമിച്ചാണ് അദ്ദേഹത്തെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.

പുറത്തെടുത്ത ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. തുടർ നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

അപകട വിവരമറിഞ്ഞ് നാട്ടുകാർ വലിയ തോതിൽ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് എത്തിയിരുന്നു. അപകടകരമായ മേഖലയിൽ സുരക്ഷാ മുൻകരുതലുകളില്ലാതെ ഇറങ്ങരുതെന്ന് പൊലീസും നാട്ടുകാരും മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377645/young-man-drowns-in-ayyappanov-waterfall-at-athavanad)