---
title: "കോഴിക്കോട് വൻ ആനക്കൊമ്പ് വേട്ട: അഞ്ചംഗ സംഘം പിടിയിൽ"
english_title: "Ivory Smuggling Gang Arrested Kozhikode Forest Department Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377625/ivory-smuggling-gang-arrested-kozhikode"
published_at: "2026-08-09T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a785357c2b0b_ivory-smuggling-gang-arrested-kozhikode.jpg"
keywords: ["Ivory Smuggling", "Kozhikode", "Forest Department", "Wildlife"]
---

# കോഴിക്കോട് വൻ ആനക്കൊമ്പ് വേട്ട: അഞ്ചംഗ സംഘം പിടിയിൽ

> **Lead Summary:** **കോഴിക്കോട്: [ **ആനക്കൊമ്പ് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ കോഴിക്കോട്ട് വനംവകുപ്പ് പിടിയിലാക്കി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ച് അധികൃതരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.

## Article Content

**കോഴിക്കോട്: [ **ആനക്കൊമ്പ് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ കോഴിക്കോട്ട് വനംവകുപ്പ് പിടിയിലാക്കി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ച് അധികൃതരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.

കക്കോടി പാലത്തിന് സമീപത്തു വച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പ്രതികളെ സാഹസികമായി പിടികൂടിയത്. സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും സജീവമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇൻ്റലിജൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇതിനിടയിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപനയ്ക്ക് ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിടിയിലായവർ ആനക്കൊമ്പ് കടത്ത് മേഖലയിലെ പ്രധാന കണ്ണികളാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377625/ivory-smuggling-gang-arrested-kozhikode)