---
title: "റവന്യൂ വകുപ്പിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റം; എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റ് സീനിയർ ക്ലർക്ക് മരിച്ചു"
english_title: "Kasargod Collectorate Senior Clerk Asha Dies After Consuming Rat Poison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377622/kasaragod-collectorate-clerk-asha-dies-rat-poison"
published_at: "2026-08-09T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a784fc862824_kasaragod-collectorate-clerk-asha-dies-rat-poison.jpg"
keywords: ["Rat Poison", "Suicide", "Women Death", "Kasaragod News"]
---

# റവന്യൂ വകുപ്പിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റം; എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റ് സീനിയർ ക്ലർക്ക് മരിച്ചു

> **Lead Summary:** കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിവിഷം കഴിച്ച് അവശനിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിവിഷം കഴിച്ച് അവശനിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആശ ഇന്ന് മരണത്തിന് കീഴടങ്ങി. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കളക്ടറേറ്റിലെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

കളക്ടറേറ്റിലെ കർമ്മനിരതയായ ജീവനക്കാരിയായിരുന്നു ആശ. പെട്ടെന്നുള്ള വിയോഗം സഹപ്രവർത്തകരെയും കുടുംബത്തെയും ഞെട്ടിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: ***ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. മാനസിക സമ്മർദ്ദവും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ കൗൺസലിംഗ് പിന്തുണ തേടുക.***

***സഹായത്തിനായി വിളിക്കാവുന്ന നമ്പറുകൾ: 1056, 0471-2552056***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377622/kasaragod-collectorate-clerk-asha-dies-rat-poison)