---
title: "ലഷ്‌കറെ തോയ്ബ മുതിർന്ന കമാൻഡർ ഇസ്ലാമാബാദിലെ പള്ളിക്ക് മുന്നിൽ മരിച്ച നിലയിൽ"
english_title: "Lashkar e Taiba Commander Khari Saeed Abdul Aziz Found Dead Islamabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377612/lashkar-commander-khari-saeed-found-dead-islamabad"
published_at: "2026-08-09T14:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a784338d83a7_lashkar-commander-khari-saeed-found-dead-islamabad.jpg"
keywords: ["Lashkar e Taiba", "Khari Saeed", "Islamabad", "Pakistan", "Jammu Kashmir"]
---

# ലഷ്‌കറെ തോയ്ബ മുതിർന്ന കമാൻഡർ ഇസ്ലാമാബാദിലെ പള്ളിക്ക് മുന്നിൽ മരിച്ച നിലയിൽ

> **Lead Summary:** **ഇസ്ലാമാബാദ്: [**നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ പ്രമുഖ കമാൻഡർ ഖാരി സയീദ് അബ്ദുൽ അസീസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്ലാമാബാദിലെ ഒരു പള്ളിയുടെ കവാടത്തിലാണ് ഇയാളെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ഇസ്ലാമാബാദ്: [**നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ പ്രമുഖ കമാൻഡർ ഖാരി സയീദ് അബ്ദുൽ അസീസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്ലാമാബാദിലെ ഒരു പള്ളിയുടെ കവാടത്തിലാണ് ഇയാളെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാർത്ഥനയ്‌ക്കായി പള്ളിയിലെത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി വിവരമുണ്ട്. എന്നാൽ ഏത് റെസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന കാര്യം വ്യക്തമല്ല.

ഭക്ഷണത്തിന് പിന്നാലെ പള്ളിയിലേക്ക് എത്തിയ സയീദ് കവാടത്തിൽ വച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ഭീകരരുടെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുന്ന ലഷ്‌കറിന്റെ പ്രത്യേക വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഖാരി സയീദ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാകിസ്താനിലും പാക് അധീന കശ്മീരിലും 'അജ്ഞാതരുടെ' ആക്രമണത്തിൽ 30-ലധികം ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ലഷ്‌കർ നേതാവ് റിസ്വാൻ ഹനീഫ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലക്കോട്ട്, മുസാഫറാബാദ് തുടങ്ങിയ ഇടങ്ങളിലാണ് ഈ സംഘടനയിലെ പ്രമുഖർ വധിക്കപ്പെട്ടത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഈ സംഘടനയിലെ പ്രമുഖർ തുടർച്ചയായി കൊല്ലപ്പെടുന്നതിനിടയിലാണ് പുതിയ സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377612/lashkar-commander-khari-saeed-found-dead-islamabad)