---
title: "‘കേരളം ഗുണ്ടകളുടെ പറുദീസയല്ല; അർജുൻ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല’ - മന്ത്രി രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala Warns Action Against Goondas After Arjun Ayanki Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377568/ramesh-chennithala-goonda-crackdown-arjun-ayanki-arrest"
published_at: "2026-08-09T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78002c3efba_ramesh-chennithala-goonda-crackdown-arjun-ayanki-arrest.jpg"
keywords: ["Ramesh Chennithala", "Arjun Ayanki", "Arjun Ayanki Arrest", "Home Minister"]
---

# ‘കേരളം ഗുണ്ടകളുടെ പറുദീസയല്ല; അർജുൻ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല’ - മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** > തൃശൂർ: ഗുണ്ടാ നേതാവ് അർജുൻ ആയങ്കിയുടെ അറസ്റ്റിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായ പ്രതികരണവുമായി രംഗത്ത്."എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല" എന്ന് മന്ത്രി പറഞ്ഞു.

## Article Content

> തൃശൂർ: ഗുണ്ടാ നേതാവ് അർജുൻ ആയങ്കിയുടെ അറസ്റ്റിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായ പ്രതികരണവുമായി രംഗത്ത്."എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല" എന്ന് മന്ത്രി പറഞ്ഞു.

> സ്വൈര്യജീവിതം അപകടത്തിലാക്കുന്ന ഗുണ്ടകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. "അർജുൻ ആയങ്കിയെപോലുള്ള ഗുണ്ടകളെ ആര് സംരക്ഷിച്ചാലും കാര്യമില്ല. ഇങ്ങനെയുള്ള ആളുകളെ സംരക്ഷിക്കാൻ ആർക്കും കഴിയില്ല" എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പിണറായി വിജയനും എം.വി ജയരാജനും അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

> ഇതിന്റെ ഭാഗമായി പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. "ജനങ്ങളെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല" എന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കാലം കൂടി മുൻ നിർണി നടപടികൾ ഊർജിതമാക്കും എന്ന് രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകൾക്കെതിരെ നടപടി ഉണ്ടാകും.

> "മനഃപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും ശരി, കർശന നടപടി ഉണ്ടാകും" എന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഗുണ്ടകളെ മാത്രമല്ല, ഗുണ്ടകളെ പോറ്റി വളർത്തുന്ന ആളുകളെയും നടപടിയെടുക്കും.

കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെയും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്ത് സമാധാനം തകർക്കുന്ന ഒരു പ്രവർത്തനത്തെയും സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377568/ramesh-chennithala-goonda-crackdown-arjun-ayanki-arrest)