---
title: "അർജുൻ ആയങ്കിയുണ്ടോ....? രാത്രിയിൽ സിപിഎം ലോക്കൻ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്; തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകരുടെ വീടുകളിലും പരിശോധന "
english_title: "Police Raid CPM Leader House In Mallappally Searching For Arjun Ayanki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377567/police-raid-cpm-leader-house-mallappally-arjun-ayanki-search"
published_at: "2026-08-09T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77fe71e366b_arjun-ayanki-brother-ajay-arrested-kozhikode-kannur.jpg"
keywords: ["Arjun Ayanki", "Police Raid", "Mallappally CPIM", "Kannur Arrest", "Pathanamthitta"]
---

# അർജുൻ ആയങ്കിയുണ്ടോ....? രാത്രിയിൽ സിപിഎം ലോക്കൻ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്; തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകരുടെ വീടുകളിലും പരിശോധന 

> **Lead Summary:** **പത്തനംതിട്ട: **അർജുൻ ആയങ്കിയെ തേടി സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ് രാത്രികാല പരിശോധന. മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിന്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.

## Article Content

**പത്തനംതിട്ട: **അർജുൻ ആയങ്കിയെ തേടി സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ് രാത്രികാല പരിശോധന. മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിന്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.

അറസ്റ്റിലായ അർജുൻ ആയങ്കിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ലെന്നാണ് മല്ലപ്പള്ളിയിലെ പരിശോധന സൂചിപ്പിക്കുന്നത്. രാത്രി 12:15 മുതൽ 1:30 വരെയാണ് പാടിമൺ ഭാഗത്ത് പരിശോധന നടന്നത്. കീഴ്വായ്പുർ, പെരുമ്പട്ടി, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ആയങ്കിയെ പിടികൂടാനുള്ള പ്രത്യേക സ്ക്വാഡും സംഘത്തിലുണ്ടായിരുന്നു. അർജുൻ ആയങ്കിയെ തേടിയാണ് എത്തിയതെന്ന് പൊലീസ് നാട്ടുകാരോട് പറഞ്ഞു.

മല്ലപ്പള്ളിയിലെ പരിശോധന നടന്ന് ഒരു മണിക്കൂറിന് ശേഷം പുലർച്ചെ 2:30 ഓടെയാണ് കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലിരുന്ന് കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചതിന് പിന്നാലെയാണ് നിരവധി കേസുകളിലെ പ്രതിയെ പിടികൂടിയത്.

തളിപ്പറമ്പിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആയങ്കി, പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഓട്ടോ ഡ്രൈവറിൽ നിന്ന് മൊബൈൽ വാങ്ങി ഒരാളെ ബന്ധപ്പെട്ട ആയങ്കി കാറുമായി വരാൻ ആവശ്യപ്പെട്ടു. കാർ എത്തിയപ്പോൾ അതിൽ കയറി കണ്ണൂരിലേക്ക് പോയി. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വിവരം പൊലീസിനെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ, സിറ്റി പൊലീസ് സംയുക്തമായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. കാർ കണ്ണൂരിലേക്ക് പോയതായി കണ്ടെത്തി. തുടർന്ന് ആയങ്കിയുടെ അഭിഭാഷകൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ പ്രതിയുണ്ടെന്ന് ഉറപ്പിച്ച് പൊലീസ് അപ്പാർട്ട്മെന്റ് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377567/police-raid-cpm-leader-house-mallappally-arjun-ayanki-search)