---
title: "ചെറിയ മൂല്യമുള്ള കറൻസി നോട്ടുകളിൽ കള്ളനോട്ട് ഭീഷണി ഏറുന്നു; ആർ.ബി.ഐ പോളിമർ നോട്ടുകളിലേക്ക്"
english_title: "200, 500 രൂപ നോട്ടുകളിലെ ജാഗ്രത മുതലെടുത്ത് തട്ടിപ്പുകാർ ഇപ്പോൾ 10, 20, 50 രൂപ നോട്ടുകൾ വ്യാജമായി അച്ചടിക്കുന്നു. ഇത് തടയാൻ ആർ.ബി.ഐ പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. അതിർത്തി ജില്ലകളിലെ ബാങ്കുകളിൽ വ്യാജനോട്ട് മെഷീനുകൾ സ്ഥാപിക്കാൻ നിർദേശം."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377564/fake-currency-alert-rbi-polymer-notes-10-20-rupees"
published_at: "2026-08-09T09:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77fa44444c8_fake-currency-alert-rbi-polymer-notes-10-20-rupees.jpg"
keywords: ["Fake Currency", "RBI", "Polymer Notes", "India"]
---

# ചെറിയ മൂല്യമുള്ള കറൻസി നോട്ടുകളിൽ കള്ളനോട്ട് ഭീഷണി ഏറുന്നു; ആർ.ബി.ഐ പോളിമർ നോട്ടുകളിലേക്ക്

> **Lead Summary:** **മുംബൈ:[ **വലിയ മൂല്യമുള്ള 200, 500 രൂപ നോട്ടുകൾ വാങ്ങുമ്പോൾ ആളുകൾ കാണിക്കുന്ന ജാഗ്രത പ്രയോജനപ്പെടുത്തി തട്ടിപ്പുകാർ ഇപ്പോൾ 10, 20, 50 രൂപ നോട്ടുകളിലേക്ക് ശ്രദ്ധ മാറ്റുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. ചെറിയ തുകയുടെ നോട്ടുകൾ ബാങ്കുകളിലോ കടകളിലോ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്ന സൌകര്യം മുതലെടുത്താണ് കള്ളനോട്ട് സംഘങ്ങളുടെ ഈ പുതിയ നീക്കം.

## Article Content

**മുംബൈ:[ **വലിയ മൂല്യമുള്ള 200, 500 രൂപ നോട്ടുകൾ വാങ്ങുമ്പോൾ ആളുകൾ കാണിക്കുന്ന ജാഗ്രത പ്രയോജനപ്പെടുത്തി തട്ടിപ്പുകാർ ഇപ്പോൾ 10, 20, 50 രൂപ നോട്ടുകളിലേക്ക് ശ്രദ്ധ മാറ്റുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. ചെറിയ തുകയുടെ നോട്ടുകൾ ബാങ്കുകളിലോ കടകളിലോ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്ന സൌകര്യം മുതലെടുത്താണ് കള്ളനോട്ട് സംഘങ്ങളുടെ ഈ പുതിയ നീക്കം.

അതിർത്തി കടന്നും ഇത്തരം വ്യാജ കറൻസികൾ എത്തുന്നുണ്ടെന്ന നിഗമനത്തെ തുടർന്ന് അതിർത്തി ജില്ലകളിലെ ബാങ്കുകളിൽ വ്യാജനോട്ട് കണ്ടെത്തുന്നതിനുള്ള മെഷീനുകൾ അടിയന്തരമായി സ്ഥാപിക്കാൻ ആർ.ബി.ഐ വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് 10, 20 രൂപയുടെ പോളിമർ (പ്ലാസ്റ്റിക്) കറൻസികൾ പുറത്തിറക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് വേഗത്തിലാക്കുന്നത്. സാങ്കേതിക തടസ്സങ്ങൾ കാരണം വർഷങ്ങളായി നീണ്ടുപോയ ഈ പദ്ധതിക്ക് പുതിയ പ്രതിസന്ധി വേഗം കൂട്ടിയിട്ടുണ്ട്.

കൂടുതൽ നൂതന സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കഴിയുമെന്നതിനാൽ പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജപതിപ്പുകൾ നിർമ്മിക്കുന്നത് തട്ടിപ്പുകാർക്ക് ഒട്ടും എളുപ്പമാകില്ല. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 10, 20 രൂപയുടെ പോളിമർ നോട്ടുകൾ അച്ചടിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377564/fake-currency-alert-rbi-polymer-notes-10-20-rupees)