---
title: "'അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം, ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരളത്തിൽ'; എഡിജിപി പി. വിജയൻ"
english_title: "ADGP P Vijayan On Arjun Ayanki Arrest Reel Gundas Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377560/adgp-p-vijayan-arjun-ayanki-reel-gundas-warning"
published_at: "2026-08-09T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77f3e7b03f7_adgp-p-vijayan-arjun-ayanki-reel-gundas-warning.jpg"
keywords: ["ADGP P Vijayan", "Arjun Ayanki", "Kerala Police", "Operation Grip", "Reel Gundas"]
---

# 'അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം, ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരളത്തിൽ'; എഡിജിപി പി. വിജയൻ

> **Lead Summary:** > **തിരുവനന്തപുരം: **"അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം നടത്തി" എന്ന് എഡിജിപി പി. വിജയൻ. ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരള പൊലീസെന്നും റീൽ ഗുണ്ടകളെ നിലക്ക് നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എഡിജിപി.

## Article Content

> **തിരുവനന്തപുരം: **"അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം നടത്തി" എന്ന് എഡിജിപി പി. വിജയൻ. ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരള പൊലീസെന്നും റീൽ ഗുണ്ടകളെ നിലക്ക് നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എഡിജിപി.

> പൊലീസിനെ വെല്ലുവിളിക്കാൻ ഒരു ഗുണ്ടയ്ക്കും കഴിയരുതെന്നാണ് പൊലീസിന്റെ നിലപാടെന്ന് പി. വിജയൻ പറഞ്ഞു. "പൊലീസ് അങ്ങനെ കറങ്ങിയിട്ടില്ല. പൊലീസിനെ പേടിച്ചിട്ട് അർജുനാണ് കറങ്ങി നടന്നത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജുനെ പിടികൂടിയത് പൊലീസിന്റെ കൂട്ടായ പ്രവർത്തനം കൊണ്ടാണെന്നും എഡിജിപി പറഞ്ഞു.

കേസുകൾ പരിശോധിച്ച ശേഷം കോടതിയിൽ ഹാജരാക്കുന്നതിനെ കുറിച്ച് തീരുമാനിക്കും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. ജാമ്യം ലഭിക്കാത്ത കേസുകളും ആയങ്കിക്കെതിരെ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗുണ്ടകളുടെ സമൂഹ മാധ്യമ ഇടപെടൽ തന്നെയാണ് അവരെ കുരുക്കുന്നതെന്ന് എഡിജിപി ചൂണ്ടിക്കാട്ടി.

> സമൂഹ മാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും പറഞ്ഞു. "ആയങ്കി തന്നെയാണോ സോഷ്യൽ മീഡിയ ഉപയോഗിച്ചത് എന്ന് പരിശോധിച്ചു വരുന്നു. ചില പോസ്റ്റുകൾ അർജുൻ തന്നെയാണ് ഇട്ടതെന്ന് വ്യക്തമാണ്" എന്നും പി. വിജയൻ പറഞ്ഞു.

> ആയങ്കി മാത്രമല്ല ഒരു ഗുണ്ടയ്ക്കും പൊലീസിനെ വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടാകരുതെന്നും എഡിജിപി മുന്നറിയിപ്പ് നൽകി. കുപ്രസിദ്ധ ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കി "ഓപ്പറേഷൻ ഗ്രിപ്പ്" നടപ്പാക്കുന്നതിനിടെയാണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടായത്. ഇത്തരത്തിലുള്ള ഗുണ്ടാ പ്രവർത്തനം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് പൊലീസിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

> ഇന്നലെ രാത്രിയോടെ 55 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. "റീൽ ഹീറോസിനെയും വാളുകൊണ്ട് പിറന്നാൾ ആഘോഷം നടത്തുന്നവരെയും ഇതോടുകൂടി അവസാനിപ്പിക്കും" എന്നാണ് എഡിജിപിയുടെ മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377560/adgp-p-vijayan-arjun-ayanki-reel-gundas-warning)