---
title: "കണ്ണൂരിൽ ചേട്ടൻ, കോഴിക്കോട് അനിയൻ; അർജുൻ ആയങ്കിക്ക് പിന്നാലെ ഇളയ സഹോദരൻ അജയ് ആയങ്കിയും പിടിയിൽ"
english_title: "Arjun Ayanki Brother Ajay Arrested Kozhikode Police Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377558/arjun-ayanki-brother-ajay-arrested-kozhikode-kannur-new"
published_at: "2026-08-09T08:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77f02dafa5f_arjun-ayanki-brother-ajay-arrested-kozhikode-kannur-.jpg"
keywords: ["Arjun Ayanki", "Ajay Ayanki", "Kannur Arrest", "Kozhikode Police"]
---

# കണ്ണൂരിൽ ചേട്ടൻ, കോഴിക്കോട് അനിയൻ; അർജുൻ ആയങ്കിക്ക് പിന്നാലെ ഇളയ സഹോദരൻ അജയ് ആയങ്കിയും പിടിയിൽ

> **Lead Summary:** **കണ്ണൂർ: ** അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

## Article Content

**കണ്ണൂർ: ** അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിയുന്ന ആളുമായ അർജ്ജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിന് വേണ്ടി ഇൻസ്റ്റയിൽ കൊടുത്ത ക്യു ആർ കോഡ് അജയ് ആയങ്കിയുടെ ബാങ്ക് അക്കൗണ്ടിന്റേതായിരുന്നു. ഇതിലൂടെ കേസ് നടത്തിപ്പിനായി ക്ലൗഡ് ഫ്രണ്ടിംഗ് നടത്തുകയും അർജുൻ ആയങ്കിയുടെ സുഹൃത്തിന് 16430 രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റു ചെയ്തു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്. 

ആദ്യം കരുതൽ തടങ്കലിൽ എടുത്ത അജയ്യെ ഒളിവിൽ കഴിയുന്ന കുറ്റവാളിയായ അർജുൻ ആയങ്കിയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലിരുന്ന് അർജുൻ ആയങ്കി ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകൾക്ക് പിന്നിൽ അജയ് ആയങ്കിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊലീസ് അജയെ കരുതൽ അറസ്റ്റ് ചെയ്തത്.

അതേസമയം ക്രിമിനൽ അർജുൻ ആയങ്കിയെ പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകരെ കാണാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പൊലീസിനെ വെല്ലുവിളിച്ച് കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്.

പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ചതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. അവിടെ നിന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. ഈ കാറിലാണ് കണ്ണൂർ ടൗണിലേക്ക് എത്തിയത്.ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് കേസിൽ നിർണായകമായത്. പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അർജുനെ കീഴടക്കി. കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യപരിശോധന പൂർത്തിയാക്കി.

കണ്ണൂരിലെ കേസിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റാനാണ് സാധ്യത. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ അർജുൻ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377558/arjun-ayanki-brother-ajay-arrested-kozhikode-kannur-new)