---
title: "വീട്ടുകാരെ വിറപ്പിച്ച് ഒളിച്ചോട്ടം! സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി, പിന്നാലെ കാണാതായ പതിനാറുകാരനെ കണ്ടെത്തിയത് ഫിലിം സിറ്റിയിൽ  "
english_title: "16 Year Old Boy Travels 900 Km To Mumbai Film City For Acting Dream"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377557/16-year-old-boy-mumbai-film-city-acting-dream-900km"
published_at: "2026-08-09T08:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77e75ab0bd5_16-year-old-boy-mumbai-film-city-acting-dream-900km.jpg"
keywords: ["Child Missing Case", "Missing Boy", "Mumbai Film City", "Acting Dream"]
---

# വീട്ടുകാരെ വിറപ്പിച്ച് ഒളിച്ചോട്ടം! സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി, പിന്നാലെ കാണാതായ പതിനാറുകാരനെ കണ്ടെത്തിയത് ഫിലിം സിറ്റിയിൽ  

> **Lead Summary:** **മുംബൈ: **അഭിനയ മോഹവുമായി വീടുവിട്ടുപോയ 16കാരനെ 900 കിലോമീറ്റർ അകലെ മുംബൈയിലെ ഫിലിം സിറ്റിയിൽ നിന്ന് പൊലീസ് കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശിയായ കൗമാരക്കാരനെയാണ് ഗോരേഗാവിലെ ഫിലിം സിറ്റിയിൽ അലഞ്ഞ് നടക്കുന്നതിനിടെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതായി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.

## Article Content

**മുംബൈ: **അഭിനയ മോഹവുമായി വീടുവിട്ടുപോയ 16കാരനെ 900 കിലോമീറ്റർ അകലെ മുംബൈയിലെ ഫിലിം സിറ്റിയിൽ നിന്ന് പൊലീസ് കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശിയായ കൗമാരക്കാരനെയാണ് ഗോരേഗാവിലെ ഫിലിം സിറ്റിയിൽ അലഞ്ഞ് നടക്കുന്നതിനിടെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതായി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.

താന്‍ പ്രമുഖ സീരിയലായ 'താരക് മേഹ്ത കാ ഉൽട്ട ചശ്മ'യിൽ അഭിനയിക്കാനാണ് വീടുവിട്ടുപോയതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. വ്യാഴ്ച ഉച്ചയോടെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പകരം ചിന്ദ്വാര റെയിൽവേ സ്റ്റേഷനിലെത്തി അവിടെ നിന്ന് നാഗ്പൂരിലേക്കുള്ള ട്രെയിനിൽ കയറി. നാഗ്പൂരിൽ നിന്ന് പിന്നീട് മുംബൈയിലേക്കുള്ള മറ്റൊരു ട്രെയിനിൽ കയറിയ കുട്ടി വെള്ളിയാഴ്ച രാവിലെ ഗോരേഗാവ് സ്റ്റേഷനിലെത്തി. അവിടെ നിന്ന് കാൽനടയായാണ് ഫിലിം സിറ്റിയിലേക്ക് പോയത്.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലവിൽ കുട്ടി പൊലീസിന്റെ സംരക്ഷണത്തിൽ സുരക്ഷിതനാണ്. കുട്ടിയെ തിരികെ കൊണ്ടുവരുന്നതിനായി പിതാവ് മുംബൈയിലേക്ക് ഉടൻ എത്തുമെന്നാണ് വിവരം. കുട്ടിയുടെ അഭിനയ മോഹവും ഒറ്റയ്ക്കുള്ള ദീർഘദൂര യാത്രയും നാട്ടിൽ ചർച്ചയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377557/16-year-old-boy-mumbai-film-city-acting-dream-900km)