---
title: "'അർജുൻ ആയങ്കിയെ പിടികൂടിയത് പോലീസിന് വലിയ നേട്ടം'; അറസ്റ്റിൽ പ്രതികരിച്ച് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്"
english_title: "Arjun Ayanki Arrested In Kannur Police Catch Fugitive After Long Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377553/arjun-ayanki-arrested-kannur-martin-george-complaint"
published_at: "2026-08-09T07:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77de115f0e5_arjun-ayanki-arrested-kannur-martin-george-complaint.jpg"
keywords: ["Arjun Ayanki", "Kannur Arrest", "Martin George", "Police", "Cyber Case", "Kannur DCC President"]
---

# 'അർജുൻ ആയങ്കിയെ പിടികൂടിയത് പോലീസിന് വലിയ നേട്ടം'; അറസ്റ്റിൽ പ്രതികരിച്ച് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്

> **Lead Summary:** **കണ്ണൂർ: **മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിക്കുന്നവരെ കൃത്യമായ അന്വേഷണത്തിലൂടെ പിടികൂടിയത് പൊലീസിന്റെ വലിയ നേട്ടമാണെന്ന് കണ്ണൂർ ഡിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. അർജുന്‍ ആയങ്കിക്കെതിരെ പരാതി നൽകിയത് മാർട്ടിൻ ജോർജ് ആണ്. കാലാപാഹ്വനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കണ്ണൂർ പൊലീസ് അർജുന്‍ ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

## Article Content

**കണ്ണൂർ: **മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിക്കുന്നവരെ കൃത്യമായ അന്വേഷണത്തിലൂടെ പിടികൂടിയത് പൊലീസിന്റെ വലിയ നേട്ടമാണെന്ന് കണ്ണൂർ ഡിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. അർജുന്‍ ആയങ്കിക്കെതിരെ പരാതി നൽകിയത് മാർട്ടിൻ ജോർജ് ആണ്. കാലാപാഹ്വനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കണ്ണൂർ പൊലീസ് അർജുന്‍ ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. കണ്ണൂരിൽ നിന്ന് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെ രണ്ടരയോടെ അർജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലാണ് അർജുന്‍ ആയങ്കി എത്തിയത്.

> വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുന്‍ ആയങ്കിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. "അറസ്റ്റ് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണ്" എന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി പറഞ്ഞു.

> കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസുകാരോട് "കടലിൽ കാണാതായവരെ കിട്ടിയോ" എന്നായിരുന്നു അർജുന്‍ ആയങ്കിയുടെ പരിഹാസ ചോദ്യം. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മാർട്ടിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി അർജുന്‍ ആയങ്കിയെ കോടതിയിൽ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്.

> കഴിഞ്ഞ മെയ് മാസം സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുന്‍ ആയങ്കിയെയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ ഭീഷണി സന്ദേശവുമായി അർജുന്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. "പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ല" എന്നായിരുന്നു ഭീഷണി. ഇതിൽ ഊന്നുകൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഈ കേസിലെ തുടർ നടപടികളും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377553/arjun-ayanki-arrested-kannur-martin-george-complaint)