---
title: "'നല്ല മാർക്ക് വാങ്ങിയാൽ കൂടുതൽ അവധി'; മഴ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും മുൻപ് കുട്ടികൾക്ക് ഫലിതരൂപേണ ആശംസയുമായി കാസർകോട് കളക്ടർ"
english_title: "Kasaragod Collector Facebook Post Schools Reopen After Rain Holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377552/kasaragod-collector-facebook-post-schools-reopen-rain-holiday-"
published_at: "2026-08-09T07:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77dc1873f35_kasaragod-collector-facebook-post-schools-reopen-rain-holiday.jpg"
keywords: ["Kerala Rain", "School Holiday", "Kasaragod Collector", "Schools Reopen", "Kerala Education"]
---

# 'നല്ല മാർക്ക് വാങ്ങിയാൽ കൂടുതൽ അവധി'; മഴ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും മുൻപ് കുട്ടികൾക്ക് ഫലിതരൂപേണ ആശംസയുമായി കാസർകോട് കളക്ടർ

> **Lead Summary:** **കാസര്‍കോട്: ** മഴ അവധി അവസാനിച്ചതിന്റെ സന്തോഷവാർത്തയുമായി കാസര്‍കോട് ജില്ലാ കളക്ടർ കുട്ടികൾക്ക് മുന്നിലേക്ക്. തിങ്കളാഴ്ച മുതൽ ജില്ലയിലെ സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കളക്ടറുടെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നത്.

## Article Content

**കാസര്‍കോട്: ** മഴ അവധി അവസാനിച്ചതിന്റെ സന്തോഷവാർത്തയുമായി കാസര്‍കോട് ജില്ലാ കളക്ടർ കുട്ടികൾക്ക് മുന്നിലേക്ക്. തിങ്കളാഴ്ച മുതൽ ജില്ലയിലെ സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കളക്ടറുടെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നത്.

> "മഴ അവധി താല്‍ക്കാലികമായി അവസാനിക്കുകയാണ്. എല്ലാ കൊച്ചുകൂട്ടുകാരും ഫുള്‍ എനര്‍ജിയില്‍ സ്‌കൂളുകളിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ" എന്ന വരികളോടെയാണ് കളക്ടർ പോസ്റ്റ് ആരംഭിക്കുന്നത്.

കനത്ത മഴയെ തുടർന്ന് ചില കുട്ടികൾക്ക് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടിയ കളക്ടർ, അത്തരം സാഹചര്യങ്ങളിൽ എല്ലാവരും പരസ്പരം സഹായിക്കാനും താങ്ങാവാനും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു. ഓണപ്പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ നന്നായി പഠിക്കണമെന്നും കളക്ടർ ഓർമ്മിപ്പിച്ചു.

> "ഓണപ്പരീക്ഷകള്‍ വരികയാണ്, നന്നായി എഴുതണം. നിങ്ങള്‍ നല്ലമാര്‍ക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതല്‍ അവധി പരിഗണിക്കാന്‍ പ്രചോദനമാകുന്നത്" എന്ന തമാശ നിറഞ്ഞ കുറിപ്പും പോസ്റ്റിലുണ്ട്. കുട്ടികൾക്ക് ആവേശം നൽകുന്നതായിരുന്നു ഈ വരികൾ.എല്ലാ വിദ്യാർഥികൾക്കും പരീക്ഷയിൽ വിജയാശംസകൾ നേർന്നാണ് കളക്ടർ പോസ്റ്റ് അവസാനിപ്പിച്ചത്. കളക്ടറുടെ സൗഹൃദപരമായ സമീപനത്തിന് സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377552/kasaragod-collector-facebook-post-schools-reopen-rain-holiday-)