---
title: "ഫോൺ വിളിച്ചിട്ടും എടുത്തില്ല, അമ്മ ഓടിയെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ; കോഴിക്കോട്ടെ ഷമീമയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം"
english_title: "Kozhikode Pregnant Woman Dies After Found Unconscious At In Laws House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377549/kozhikode-pregnant-woman-death-suspicious-koyilandy"
published_at: "2026-08-09T06:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77d5b5095b5_kozhikode-pregnant-woman-death-suspicious-koyilandy.jpg"
keywords: ["Shameema Death", "Pregnant Woman Death", "Koyilandy", "Suspicious Death"]
---

# ഫോൺ വിളിച്ചിട്ടും എടുത്തില്ല, അമ്മ ഓടിയെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ; കോഴിക്കോട്ടെ ഷമീമയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം

> **Lead Summary:** **കോഴിക്കോട്: **ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ആശുപത്രിയില്‍ മരിച്ചു. ആറ് മാസം ഗര്‍ഭിണിയായിരിക്കെ ഒന്നര മാസം മുമ്പാണ് പയ്യോളി സ്വദേശിനി ഷെമീമയെ അബോധാവവസ്ഥയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

## Article Content

**കോഴിക്കോട്: **ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ആശുപത്രിയില്‍ മരിച്ചു. ആറ് മാസം ഗര്‍ഭിണിയായിരിക്കെ ഒന്നര മാസം മുമ്പാണ് പയ്യോളി സ്വദേശിനി ഷെമീമയെ അബോധാവവസ്ഥയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

കൊയിലാണ്ടി അരിക്കുളത്ത് വാടക വീട്ടില്‍ താമസിച്ച് വന്നിരുന്ന ഷെമീമ(28)യാണ് മരിച്ചത്. ഒന്നര മാസമായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഒന്നര മാസമായി യുവതി വെന്റിലേറ്ററിലായിരുന്നു.

ഷെമീമ വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ ഷെമീമയുടെ അമ്മ വാടക വീട്ടിലേക്ക് നേരിട്ടെത്തിയപ്പോഴായിരുന്നു യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അടിമുടി ദുരൂഹതയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377549/kozhikode-pregnant-woman-death-suspicious-koyilandy)