---
title: "അയ്യേ ... ഇതെന്ത് കൂത്ത് ! മദ്യപിച്ച് സ്കൂളിലെത്തി മലമൂത്രവിസർജനം; വിദ്യാർഥികളോട് വൃത്തിയാക്കാൻ പറഞ്ഞ് എംപി ഹെഡ്മാസ്റ്റർ"
english_title: "Madhya Pradesh Headmaster Drunk In School Asked Students To Clean Waste"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377548/madhya-pradesh-headmaster-drunk-school-students-complaint"
published_at: "2026-08-09T06:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77d387dea28_madhya-pradesh-headmaster-drunk-school-students-complaint.jpg"
keywords: ["Madhya Pradesh", "Headmaster Drunk", "Student Complaint", "Pre-Primary School"]
---

# അയ്യേ ... ഇതെന്ത് കൂത്ത് ! മദ്യപിച്ച് സ്കൂളിലെത്തി മലമൂത്രവിസർജനം; വിദ്യാർഥികളോട് വൃത്തിയാക്കാൻ പറഞ്ഞ് എംപി ഹെഡ്മാസ്റ്റർ

> **Lead Summary:** **മൈഹർ (മധ്യപ്രദേശ്): **മദ്യപിച്ച് ലക്കുകെട്ട് സ്കൂളിലെത്തുകയും വിദ്യാർത്ഥികളോട് അങ്ങേയറ്റം മോശമായി പെരുമാറുകയും ചെയ്ത പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ വിവാദത്തിൽ. സ്കൂൾ വളപ്പിൽ മലമൂത്രവിസർജനം നടത്തിയത് വൃത്തിയാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ക്ലാസ് മുറികളിൽ മുറുക്കിത്തുപ്പുകയും ചെയ്ത അധ്യാപകനെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മധ്യപ്രദേശിലെ മൈഹർ ജില്ലയിലുള്ള അമൂർ പ്രൈമറി സ്കൂളിലാണ് സംഭവം.

## Article Content

**മൈഹർ (മധ്യപ്രദേശ്): **മദ്യപിച്ച് ലക്കുകെട്ട് സ്കൂളിലെത്തുകയും വിദ്യാർത്ഥികളോട് അങ്ങേയറ്റം മോശമായി പെരുമാറുകയും ചെയ്ത പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ വിവാദത്തിൽ. സ്കൂൾ വളപ്പിൽ മലമൂത്രവിസർജനം നടത്തിയത് വൃത്തിയാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ക്ലാസ് മുറികളിൽ മുറുക്കിത്തുപ്പുകയും ചെയ്ത അധ്യാപകനെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മധ്യപ്രദേശിലെ മൈഹർ ജില്ലയിലുള്ള അമൂർ പ്രൈമറി സ്കൂളിലാണ് സംഭവം.

സ്കൂളിലെ 'കോൽ' എന്ന ഹെഡ്മാസ്റ്റർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഹെഡ്മാസ്റ്ററെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം.

**കുട്ടികളുടെ വെളിപ്പെടുത്തൽ:**

**അമിതമായി മദ്യപിച്ചാണ് ഹെഡ്മാസ്റ്റർ ക്ലാസിലെത്തിയത്. മൂന്നാം ക്ലാസിലെ കുട്ടികൾക്ക് ഗുണനപ്പട്ടിക പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും ലക്കുകെട്ട ഇയാൾക്ക് നേരെ നിൽക്കാനോ സംസാരിക്കാനോ പോലും കഴിഞ്ഞിരുന്നില്ല. തുടർന്ന് സ്കൂൾ പരിസരത്ത് മൂത്രമൊഴിക്കുകയും മലവിസർജനം നടത്തുകയും ചെയ്ത ശേഷം ഇത് വൃത്തിയാക്കാൻ വിദ്യാർത്ഥികളോട് ആജ്ഞാപിക്കുകയായിരുന്നു. വിസമ്മതിച്ച കുട്ടികളോട് ഇയാൾ ക്ഷുഭിതനാവുകയും ചെയ്തു.****

ഇയാൾ കൃത്യസമയത്ത് സ്കൂളിൽ എത്താറില്ലെന്നും കുട്ടികളെ പഠിപ്പിക്കാറില്ലെന്നും നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. അധ്യാപകന്റെ അനാസ്ഥയ്‌ക്കെതിരെയും അധാർമ്മിക പെരുമാറ്റത്തിനെതിരെയും കടുത്ത നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377548/madhya-pradesh-headmaster-drunk-school-students-complaint)