---
title: "ഇന്നോവയിലെത്തി ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറി; ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ചു"
english_title: "Mannar Builder Madhusoodanan Dies After Hit By Train At Cheriyanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377547/mannar-builder-madhusoodanan-dies-train-accident-cheriyanad"
published_at: "2026-08-09T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77d0852360d_mannar-builder-madhusoodanan-dies-train-accident-cheriyanad.jpg"
keywords: ["Cheriyanad Suicide", "Cheriyanad Train Accident", "Madhusoodanan", "Suicide Case"]
---

# ഇന്നോവയിലെത്തി ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറി; ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ചു

> **Lead Summary:** **മാന്നാർ ( ആലപ്പുഴ): **ചെറിയനാട്ട് ട്രെയിൻ തട്ടി ബിൽഡേഴ്സ് ഉടമ മരിച്ചു. മാന്നാർ മൂലശേരിൽ സ്വദേശിയും കാശിനാഥൻ ബിൽഡേഴ്സ് ഉടമയുമായ മധുസൂദനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയനാട് മാമ്പള്ളി പടി ലെവൽ ക്രോസിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

## Article Content

**മാന്നാർ ( ആലപ്പുഴ): **ചെറിയനാട്ട് ട്രെയിൻ തട്ടി ബിൽഡേഴ്സ് ഉടമ മരിച്ചു. മാന്നാർ മൂലശേരിൽ സ്വദേശിയും കാശിനാഥൻ ബിൽഡേഴ്സ് ഉടമയുമായ മധുസൂദനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയനാട് മാമ്പള്ളി പടി ലെവൽ ക്രോസിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ഇന്നോവ കാറിലെത്തിയ മധുസൂദനൻ പെട്ടെന്ന് ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവരാണ് മക്കൾ. മാന്നാറിലെ അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു മധുസൂദനൻ.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണത്തെക്കുറിച്ചും സംഭവത്തിന്റെ കൂടുതൽ വിവരങ്ങളെക്കുറിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് വലിയ നടുക്കമാണ് സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377547/mannar-builder-madhusoodanan-dies-train-accident-cheriyanad)