---
title: "'ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ല'; അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ"
english_title: "MV Jayarajan Demands Immediate Arrest of Arjun Ayanki, Slams Home Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377515/mv-jayarajan-arjun-ayanki-arrest-chennithala-cpm"
published_at: "2026-08-08T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7735dd0907c_mv-jayarajan-arjun-ayanki-arrest-chennithala-cpm.jpg"
keywords: ["MV Jayarajan", "Arjun Ayanki", "CPM", "Ramesh Chennithala"]
---

# 'ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ല'; അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ

> **Lead Summary:** കോഴിക്കോട്: അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കോഴിക്കോട്: അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണമെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല. ആയങ്കിയെ പിന്തുണയ്ക്കാൻ ആരെങ്കിലും തയാറാകുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്ന് കരുതണം.

 ക്വട്ടേഷൻ സംഘത്തെ ക്വട്ടേഷൻ സംഘമായി തന്നെ കാണണം. വിഷയത്തില്‍ മനു തോമസിന്റെ ആരോപണങ്ങള്‍ വസ്തുതയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നുവന്ന പാര്‍ട്ടി എന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാര്‍ട്ടിയെക്കുറിച്ചാകുമെന്നും അത് സിപിഐഎം ആകാനുള്ള സാധ്യത ഇല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

അയാളെ തേച്ചൊട്ടിച്ച പാര്‍ട്ടിയെക്കുറിച്ച് അങ്ങനെ പറയാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അര്‍ജുന്‍ ആയങ്കിയെ ക്രിമിനല്‍ ആക്കിയത് പി ജയരാജന്‍ ആണെന്നായിരുന്നു ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. നേതാവിന്റെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി.

ഈ ടീംസിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലര്‍ക്ക് എസ്‌കോര്‍ട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി. ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാര്‍ട്ടിയില്‍ ഉണ്ടായില്ല, പിന്നീട് സാക്ഷാല്‍ പിണറായി വാളുമായി ഇറങ്ങിയപ്പോള്‍ ആണ് പല മറ്റ് നേതാക്കള്‍ക്കും തലയ്ക്ക് വെളിച്ചം വീണത് ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാര്‍ക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്', മനു തോമസ് രൂക്ഷമായി വിമര്‍ശിച്ചു.

ഈ വെട്ടുകിളികൂട്ടം ഇപ്പോള്‍ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്നാണ്, സൈബര്‍ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ അതയാള്‍ ആസ്വദിക്കുന്നുണ്ടെന്നും മനു തോമസ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377515/mv-jayarajan-arjun-ayanki-arrest-chennithala-cpm)