---
title: "മിഥുന സജിൻ ബാലസാഹിത്യ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി"
english_title: "Mithuna Sajin Wins Kerala Balasahitya Academy Award for Balakavitha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377507/mithuna-sajin-wins-kerala-balasahitya-academy-award-for-balakavitha"
published_at: "2026-08-08T18:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77282c8c3c5_mithuna-sajin-wins-kerala-balasahitya-academy-award-for-balakavitha.jpg"
keywords: ["Mithuna Sajin", "Kerala Balasahitya Academy", "Balakavitha Award", "Malayalam Literature"]
---

# മിഥുന സജിൻ ബാലസാഹിത്യ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി

> **Lead Summary:** തൃശൂർ: വടകരയിലെ സാഹിത്യ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായ എഴുത്തുകാരി മിഥുന സജിൻ കേരള ബാലസാഹിത്യ അക്കാദമിയുടെ ബാലകവിതാ പുരസ്കാരം ഏറ്റുവാങ്ങി.

## Article Content

തൃശൂർ: വടകരയിലെ സാഹിത്യ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായ എഴുത്തുകാരി മിഥുന സജിൻ കേരള ബാലസാഹിത്യ അക്കാദമിയുടെ ബാലകവിതാ പുരസ്കാരം ഏറ്റുവാങ്ങി.

തൃശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി കെ.ജി. ശങ്കരപ്പിള്ളയിൽ നിന്നാണ് അവർ പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങിൽ കവി കെ. സച്ചിദാനന്ദൻ, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

‘ചോണനുറുമ്പും തേൻ വരിക്കയും’ എന്ന ബാലകവിതാ സമാഹാരത്തിനാണ് മിഥുന സജിന് പുരസ്കാരം ലഭിച്ചത്. പ്രശസ്ത എഴുത്തുകാരി റോസ് മേരി ഉൾപ്പെടെയുള്ള ജൂറിയാണ് 250-ഓളം കവിതാ സമാഹാരങ്ങളിൽ നിന്ന് ഈ പുസ്തകം പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

പയ്യോളി അയനിക്കാട് വത്സലൻ - സുനിത അധ്യാപക ദമ്പതികളുടെ മകളാണ് മിഥുന. മലപ്പുറം കാട്ടിലങ്ങാടി ഗവ. യു.പി. സ്കൂളിലെ അധ്യാപികയാണ്. ഭർത്താവ്: സജിൻ കെ.എം. മക്കൾ: റിദ്ധി, ധ്രുവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377507/mithuna-sajin-wins-kerala-balasahitya-academy-award-for-balakavitha)