---
title: "ലീഗിനകത്ത് ഗ്രൂപ്പ് പോരോ? കാസർഗോഡ് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു"
english_title: "Pallikara Panchayat UDF Member T Sameera Resigns Triggers By Election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377495/pallikara-panchayat-t-sameera-resignation-muslim-league"
published_at: "2026-08-08T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7713ddc84ff_pallikara-panchayat-t-sameera-resignation-muslim-league.jpg"
keywords: ["Pallikara Panchayat", "T Sameera", "Muslim League", "Kasaragod", "By Election"]
---

# ലീഗിനകത്ത് ഗ്രൂപ്പ് പോരോ? കാസർഗോഡ് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു

> **Lead Summary:** **കാസര്‍കോട്: **പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയിലെ യുഡിഎഫ് അംഗം രാജിവച്ചു. ഒന്നാം വാര്‍ഡില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം ടി സമീറയാണ് രാജിക്കത്ത് നല്‍കിയത്.ലീഗിനകത്തെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. രാജി സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട കത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിഷനും ജില്ലാ കലക്ടര്‍ക്കും മറ്റു ബന്ധപ്പെട്ട അധികൃതര്‍ക്കും അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന പറഞ്ഞു.

## Article Content

**കാസര്‍കോട്: **പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയിലെ യുഡിഎഫ് അംഗം രാജിവച്ചു. ഒന്നാം വാര്‍ഡില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം ടി സമീറയാണ് രാജിക്കത്ത് നല്‍കിയത്.ലീഗിനകത്തെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. രാജി സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട കത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിഷനും ജില്ലാ കലക്ടര്‍ക്കും മറ്റു ബന്ധപ്പെട്ട അധികൃതര്‍ക്കും അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന പറഞ്ഞു.

ഇതോടെ ഒന്നാംവാര്‍ഡിലെ ഈ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. എന്നാല്‍ രാജിക്കത്തില്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് സമീറ വ്യക്തമാക്കിയിരിക്കുന്നത്. അധ്യാപിക കൂടിയായ സമീറയ്ക്ക് വാര്‍ഡിലെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്.

എന്നാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം പള്ളിക്കരയിലെ ലീഗിനകത്തെ ശക്തമായ ഗ്രൂപ്പ് പോരാണ് രാജിയിലേക്ക് നയിച്ചത്. 24 അംഗ പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയില്‍ നിലവില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളും യുഡിഎഫിന് 11 അംഗങ്ങളും ബിജെപിക്ക് ഒരു അംഗവുമാണുള്ളത്.

യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഒരു സീറ്റ് കൂടി ഒഴിവായത് ഭരണത്തെ ബാധിക്കും. ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും കടുത്ത മത്സരത്തിനാണ് ഒരുങ്ങുന്നത്.സമീറയുടെ രാജി പള്ളിക്കരയിലെ ലീഗ് നേതൃത്വത്തിനുള്ളില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ജില്ലാ ലീഗ് നേതൃത്വം ഇടപെടുമെന്നും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377495/pallikara-panchayat-t-sameera-resignation-muslim-league)