---
title: "പോത്തുണ്ടി ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല"
english_title: "Pothundi Murder Case Victims Children Government Job Ramesh Chennithala Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377489/pothundi-murder-case-victims-children-government-job-ramesh-chennithala"
published_at: "2026-08-08T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7716fb1c27b_pothundi-murder-case-victims-children-government-job-ramesh-chennithala.jpg"
keywords: ["Palakkad Pothundi Murder Case", "Chenthamara Death Penalty", "Nenmara Double Murder Verdict", "Chanthamara murder case"]
---

# പോത്തുണ്ടി ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല

> **Lead Summary:** പാലക്കാട്:**[ ** പോത്തുണ്ടിയിൽ ക്രൂരമായി കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ എന്നിവർക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുട്ടികൾക്ക് ജോലി നൽകണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

## Article Content

പാലക്കാട്:**[ ** പോത്തുണ്ടിയിൽ ക്രൂരമായി കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ എന്നിവർക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുട്ടികൾക്ക് ജോലി നൽകണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

 സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ജൂലൈ 20-ന് വധശിക്ഷ വിധിച്ചിരുന്നു. പ്രതി 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും, അതിന് സാധിച്ചില്ലെങ്കിൽ സർക്കാർ ആ തുക നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

 2025 ജനുവരിയിലായിരുന്നു നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതി പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര വീണ്ടും ഈ കൊടുംക്രൂരത ചെയ്തത്. കൊലപാതകത്തിന് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ചാണ് കോടതി വിധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377489/pothundi-murder-case-victims-children-government-job-ramesh-chennithala)