---
title: "ആരാധകർ കാത്തിരുന്ന ആ കല്യാണമില്ല! വാർത്തകൾ വ്യാജമെന്ന് റൊണാൾഡോയുടെ സഹോദരിമാർ "
english_title: "Cristiano Ronaldo Georgina Rodriguez Wedding Rumors Debunked Hola The Week "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377483/cristiano-ronaldo-georgina-rodriguez-wedding-rumors-debunked-madeira-portugal"
published_at: "2026-08-08T16:29:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a770e11a9dca_cristiano-ronaldo-georgina-rodriguez-wedding-rumors-debunked-madeira-portugal.jpg"
keywords: ["Cristiano Ronaldo Wedding Rumors", "Georgina Rodriguez Marriage Fake News", "Elma Aveiro Ronaldo Sister", "Cristiano Ronaldo Georgina wedding date"]
---

# ആരാധകർ കാത്തിരുന്ന ആ കല്യാണമില്ല! വാർത്തകൾ വ്യാജമെന്ന് റൊണാൾഡോയുടെ സഹോദരിമാർ 

> **Lead Summary:** **[**ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ഈ വർഷം നടക്കുമെന്ന വാർത്തകൾ വ്യാജമാണെന്ന് റിപ്പോർട്ട്. പോർച്ചുഗലിലെ മദീരയിൽ വെച്ച് ശനിയാഴ്ച വിവാഹവും ഞായറാഴ്ച സൽക്കാരവും നടക്കുമെന്നായിരുന്നു പോർച്ചുഗീസ് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

## Article Content

**[**ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ഈ വർഷം നടക്കുമെന്ന വാർത്തകൾ വ്യാജമാണെന്ന് റിപ്പോർട്ട്. പോർച്ചുഗലിലെ മദീരയിൽ വെച്ച് ശനിയാഴ്ച വിവാഹവും ഞായറാഴ്ച സൽക്കാരവും നടക്കുമെന്നായിരുന്നു പോർച്ചുഗീസ് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

 ഈ വർഷം വിവാഹമുണ്ടാകില്ലെന്ന് ക്രിസ്റ്റ്യാനോയുടെ സഹോദരിമാരായ കാറ്റിയയും എൽമ അവെയ്‌റുവും വ്യക്തമാക്കിയതായി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ അഡ്രിയാനോ സിൽവ അറിയിച്ചു.

വിവാഹം നടക്കുമെന്ന് പ്രചരിച്ച പോർച്ചുഗലിലെ ക്രിസ്ത്യൻ പള്ളിയിൽ ക്രിസ്റ്റ്യാനോയുടെയോ ജോർജിനയുടെയോ പേരിൽ യാതൊരു ബുക്കിംഗും നടന്നിട്ടില്ലെന്ന് സ്പാനിഷ് മാധ്യമമായ 'ഹോല' റിപ്പോർട്ട് ചെയ്തു. ഈ ഹാൾ ഇപ്പോഴും വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.

നിലവിൽ വിവാഹത്തിനുള്ള യാതൊരു ഒരുക്കങ്ങളും ഇരുവർക്കുമിടയിൽ നടക്കുന്നില്ല. ലോകകപ്പിന് ശേഷം ഇരുവരും മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനൊപ്പം സ്പെയിനിൽ വേനലവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377483/cristiano-ronaldo-georgina-rodriguez-wedding-rumors-debunked-madeira-portugal)