---
title: "ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കൊച്ചിയിൽ; ആലപ്പുഴയിൽ വള്ളംകളി കാണും"
english_title: "Michael Boulos Kerala Visit Kochi CM Meeting Donald Trump Son In Law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377450/michael-boulos-kerala-visit-kochi-cm-meeting-alappuzha"
published_at: "2026-08-08T14:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76efec61384_michael-boulos-kerala-visit-kochi-cm-meeting-alappuzha.jpg"
keywords: ["Michael Boulos", "Kerala Visit", "Donald Trump", "Alappuzha"]
---

# ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കൊച്ചിയിൽ; ആലപ്പുഴയിൽ വള്ളംകളി കാണും

> **Lead Summary:** **കൊച്ചി: [ **യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും ടിഫാനി ട്രംപിന്റെ ഭർത്താവുമായ മൈക്കിൾ ബൂലോസ് കേരളത്തിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

## Article Content

**കൊച്ചി: [ **യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും ടിഫാനി ട്രംപിന്റെ ഭർത്താവുമായ മൈക്കിൾ ബൂലോസ് കേരളത്തിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സംസ്ഥാന സർക്കാരിന്റെ അതിഥിയായാണ് മൈക്കിൾ ബൂലോസ് എത്തിയിരിക്കുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് അമേരിക്കൻ അംബാസഡറും സംഘവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

തുടർന്ന് ആലപ്പുഴയിലേക്ക് തിരിക്കുന്ന സംഘം ഹൗസ് ബോട്ട് സവാരി ആസ്വദിക്കുകയും വള്ളംകളി കാണുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. സന്ദർശനം പൂർത്തിയാക്കി സംഘം ഇന്ന് തന്നെ മടങ്ങും.

സന്ദർശനത്തിന് പിന്നിൽ ഔദ്യോഗിക കാര്യങ്ങളോ മറ്റ് ലക്ഷ്യങ്ങളോ ഉണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സന്ദർശന വിവരം സംസ്ഥാന സർക്കാർ രഹസ്യമാക്കി വെക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ വിശദമായ വാർത്താകുറിപ്പ് ഉടൻ പുറത്തിറക്കിയേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377450/michael-boulos-kerala-visit-kochi-cm-meeting-alappuzha)