---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ ആക്രിക്കടയിൽ സ്കൂട്ടർ വിൽപനയെച്ചൊല്ലി സംഘർഷം; കടയുടമയ്ക്ക് കുത്തേറ്റു"
english_title: "Koyilandy Scrap Shop Stabbing Three Injured Argument Over Scooter Sale"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377422/koyilandy-scrap-shop-stabbing-scooter-argument"
published_at: "2026-08-08T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76d43c16d79_koyilandy-scrap-shop-stabbing-scooter-argument.jpg"
keywords: ["Koyilandy", "Stabbing", "Scrap Shop", "Police"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ ആക്രിക്കടയിൽ സ്കൂട്ടർ വിൽപനയെച്ചൊല്ലി സംഘർഷം; കടയുടമയ്ക്ക് കുത്തേറ്റു

> **Lead Summary:** **കൊയിലാണ്ടി: [**പഴയ ചിത്ര ടാക്കീസിന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ കടയുടമയ്ക്ക് കുത്തേറ്റു. തിരുനെൽവേലി സ്വദേശി മുത്തുകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.

## Article Content

**കൊയിലാണ്ടി: [**പഴയ ചിത്ര ടാക്കീസിന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ കടയുടമയ്ക്ക് കുത്തേറ്റു. തിരുനെൽവേലി സ്വദേശി മുത്തുകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.

ഇന്നലെ വൈകീട്ടോടെ ഒരു സംഘം ആളുകൾ ഈ ആക്രിക്കടയിൽ പഴയൊരു സ്കൂട്ടർ വിൽപന നടത്തിയിരുന്നു. എന്നാൽ നൽകിയ തുക തികഞ്ഞില്ലെന്ന് ആരോപിച്ച് രാത്രിയോടെ ഇവർ വീണ്ടും കടയിലെത്തുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടർ പകുതിയോളം പൊളിച്ചിരുന്നു. തുടർന്ന് കടക്കാരനുമായി ഉണ്ടായ വാക്കുതർക്കം പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

കടയിലെത്തിയ സംഘത്തിലെ ഒരാൾ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തുകയായിരുന്നു. ഈ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കടയിലുണ്ടായിരുന്ന തിരൂർ സ്വദേശി മണികണ്ഠൻ, ശരവണൻ എന്നിവർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377422/koyilandy-scrap-shop-stabbing-scooter-argument)