---
title: "ലോകകപ്പിനിടെ ലയണൽ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതി; റിപ്പോർട്ട് പുറത്ത്"
english_title: "Lionel Messi Suicide Bomb Plot During World Cup Police Report Ronaldo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377409/lionel-messi-suicide-bomb-plot-world-cup-police-report"
published_at: "2026-08-08T11:31:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c66f5fe1b_lionel-messi-suicide-bomb-plot-world-cup-police-report.jpg"
keywords: ["Lionel Messi", "Cristiano Ronaldo", "World Cup", "Terror Plot"]
---

# ലോകകപ്പിനിടെ ലയണൽ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതി; റിപ്പോർട്ട് പുറത്ത്

> **Lead Summary:** **മയാമി: [**ലോകകപ്പ് മത്സരത്തിനിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വെച്ച് ആക്രമണം നടത്തി മെസ്സിയെ വധിക്കാനായിരുന്നു നീക്കമെന്നാണ് സ്പാനിഷ് പത്രമായ ഇൻഫോർമാസിയോൺ പുറത്തുവിട്ട പോലീസ് രേഖകളിൽ വ്യക്തമാക്കുന്നത്.

## Article Content

**മയാമി: [**ലോകകപ്പ് മത്സരത്തിനിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വെച്ച് ആക്രമണം നടത്തി മെസ്സിയെ വധിക്കാനായിരുന്നു നീക്കമെന്നാണ് സ്പാനിഷ് പത്രമായ ഇൻഫോർമാസിയോൺ പുറത്തുവിട്ട പോലീസ് രേഖകളിൽ വ്യക്തമാക്കുന്നത്.

മെസ്സിക്ക് പുറമെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരേയും സമാനമായ രീതിയിൽ നീക്കങ്ങൾ ലക്ഷ്യമിട്ടിരുന്നതായി രേഖകളിലുണ്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിലൂടെ താൻ നടക്കുമെന്നും ശരീരത്തിൽ കെട്ടിവെച്ച നാല് ബോംബുകൾ ഉപയോഗിച്ച് മെസ്സിയെ വധിക്കുമെന്നും വ്യക്തമാക്കുന്ന ആക്രമണത്തിന്റെ പ്ലാൻ സൂചിപ്പിക്കുന്ന പോസ്റ്റുകൾ പുറത്തുവന്നിട്ടുണ്ട്.

ഇതിനുപുറമേ, ഡാലസ് വിമാനത്താവളത്തിലേക്ക് വിളിച്ച് ബോംബാക്രമണം നടത്തുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. താനും മറ്റ് രണ്ട് പേരും ബോംബുകളും തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുന്നുണ്ടെന്നും പോലീസുകാരെയും ഫുട്ബോൾ താരങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നുമാണ് ഫോൺ സംഭാഷണത്തിലൂടെ അറിയിച്ചത്.

ലോകകപ്പ് വേളയിൽ പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോദിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ടൊറന്റോ, മയാമി, ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനു പുറമെ ലോകകപ്പിൽ ഈജിപ്ത് - അർജന്റീന മത്സരം നിയന്ത്രിച്ച റഫറി ഫ്രങ്കോ ലെറ്റക്‌സിയർക്ക് ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും പോലീസ് രേഖകൾ വ്യക്തമാക്കുന്നു. സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ഈ ഞെട്ടിക്കുന്ന വിവരങ്ങൾ അധികൃതർ വളരെ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377409/lionel-messi-suicide-bomb-plot-world-cup-police-report)