---
title: "ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ"
english_title: "Shashi Tharoor Slams Congress For Failing To Connect With Gen Z"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377402/shashi-tharoor-congress-gen-z-criticism-mumbai"
published_at: "2026-08-08T11:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c2e0d23e2_shashi-tharoor-congress-gen-z-criticism-mumbai.jpg"
keywords: ["Shashi Tharoor", "Congress", "Gen Z", "Indian Politics"]
---

# ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ

> **Lead Summary:** **ദില്ലി: [**ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ എംപി. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും എന്നാൽ ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇതിന് സാധിക്കാത്തതെന്ന് പാർട്ടി സ്വയം ചിന്തിക്കേണ്ടതുണ്ടെന്നും തരൂർ വ്യക്തമാക്കി.

## Article Content

**ദില്ലി: [**ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ എംപി. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും എന്നാൽ ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇതിന് സാധിക്കാത്തതെന്ന് പാർട്ടി സ്വയം ചിന്തിക്കേണ്ടതുണ്ടെന്നും തരൂർ വ്യക്തമാക്കി.

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നുവെങ്കിലും സിജെപിയെ പോലെ അത് ഫലപ്രദമാക്കാൻ സാധിച്ചില്ല. യുവാക്കളുടെ ശബ്ദം കേട്ടില്ലെങ്കിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തന്നെ അപ്രസക്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുംബൈയിൽ നടന്ന ഒരു സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് ശശി തരൂരിന്റെ ഈ പരാമർശങ്ങൾ. വരും ദിവസങ്ങളിൽ ഈ അഭിപ്രായങ്ങൾ കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377402/shashi-tharoor-congress-gen-z-criticism-mumbai)