---
title: "സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി"
english_title: "Kerala Gold Price Today August 8 111720 Per Pavn Silver Rate Hike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377394/kerala-gold-price-today-august-8-2026-pavan-111720"
published_at: "2026-08-08T10:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76bb78736fe_kerala-gold-price-today-august-8-2026-pavan-111720.jpg"
keywords: ["Kerala Gold Price", "Gold Rate Today", "Silver Price", "Thiruvananthapuram"]
---

# സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി

> **Lead Summary:** **തിരുവനന്തപുരം: [**സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. വിപണിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമാണ് ഇന്നത്തെ വ്യാപാര വില.

## Article Content

**തിരുവനന്തപുരം: [**സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. വിപണിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമാണ് ഇന്നത്തെ വ്യാപാര വില.

രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം പവന് 1,120 രൂപയാണ് കൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ പവന്‍ നിരക്ക് താഴെ പറയുന്നതാണ്:

ഓഗസ്റ്റ് 8: 1,11,720 രൂപ

ഓഗസ്റ്റ് 7: 1,09,920 രൂപ

ഓഗസ്റ്റ് 6: 1,09,800 രൂപ

ഓഗസ്റ്റ് 5: 1,07,680 രൂപ

ഓഗസ്റ്റ് 4: 1,05,600 രൂപ

ഇതിന് പുറമെ, ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് വിപണി നിരക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377394/kerala-gold-price-today-august-8-2026-pavan-111720)