---
title: "ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം; ഉടമ അറസ്റ്റിൽ"
english_title: "Kallambalam Hotel Owner Arrested Tobacco Products DAnSAF Raid Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377383/kallambalam-hotel-owner-arrested-illegal-tobacco-dansaf-raid"
published_at: "2026-08-08T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76acbed74b8_kallambalam-hotel-owner-arrested-illegal-tobacco-dansaf-raid.jpg"
keywords: ["Tobacco Raid", "Kerala Police", "Banned Products", "Thiruvananthapuram"]
---

# ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം; ഉടമ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: [ **കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തമായി വിതരണം ചെയ്തുവന്നയാൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കല്ലമ്പലം പുല്ലൂർമുക്കിൽ ഹോട്ടൽ നടത്തിവരുന്ന നാസറാണ് പൊലീസിന്റെ പിടിയിലായത്.

## Article Content

**തിരുവനന്തപുരം: [ **കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തമായി വിതരണം ചെയ്തുവന്നയാൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കല്ലമ്പലം പുല്ലൂർമുക്കിൽ ഹോട്ടൽ നടത്തിവരുന്ന നാസറാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വടശ്ശേരികോണത്തുനിന്ന് ചെറിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തിയ ഒരു സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കല്ലമ്പലത്തെ മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രദേശത്തെ ചെറിയ കടകളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് നാസർ എന്ന് അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന് നടത്തിയ പരിശോധനയിൽ, ഹോട്ടൽ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഡാൻസാഫ് സംഘം കണ്ടെടുത്തത്. പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377383/kallambalam-hotel-owner-arrested-illegal-tobacco-dansaf-raid)