---
title: "പിഞ്ചുകുഞ്ഞെന്ത് പിഴച്ചു? ഭാര്യയോടുള്ള ദേഷ്യം, വാശി തീർത്തത് നാലുവയസ്സുകാരിയായ മകളോട്; കാമവെറിയിൽ സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ"
english_title: "Gandhinagar Father Arrested POCSO Rape 4 Year Old Daughter Gujarat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377365/gandhinagar-father-arrested-pocso-rape-4-year-old-daughter"
published_at: "2026-08-08T07:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Sexual Assault", "Gujarat Father Rape Case", "POCSO", "Child Abuse", "Crime"]
---

# പിഞ്ചുകുഞ്ഞെന്ത് പിഴച്ചു? ഭാര്യയോടുള്ള ദേഷ്യം, വാശി തീർത്തത് നാലുവയസ്സുകാരിയായ മകളോട്; കാമവെറിയിൽ സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

> **Lead Summary:** **അഹമ്മദാബാദ് : **ഗുജറാത്തിലെ ഗാന്ധിനഗറിൽ മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ഇയാൾ സുഹൃത്തിനെ അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെയാണ് പീഡനം. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, യുവതിയുടെ സുഹൃത്ത് ഇവരുടെ വീട്ടിൽ താമസിക്കാനായി എത്തിയിരുന്നു.

## Article Content

**അഹമ്മദാബാദ് : **ഗുജറാത്തിലെ ഗാന്ധിനഗറിൽ മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ഇയാൾ സുഹൃത്തിനെ അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെയാണ് പീഡനം. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, യുവതിയുടെ സുഹൃത്ത് ഇവരുടെ വീട്ടിൽ താമസിക്കാനായി എത്തിയിരുന്നു.

ഈ സമയത്ത് പ്രതി യുവതിയോട് മോശമായി പെരുമാറുകയും, വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ലൈംഗികമായി അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തു. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിൽ കടുത്ത വഴക്കുണ്ടാവുകയും, തുടർന്ന് യുവതി നാല് വയസ്സുള്ള മകളെയും രണ്ട് വയസ്സുള്ള മകനെയും കൂട്ടി സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് മാറുകയും ചെയ്തു.

പിന്നീട് പ്രതി ഭാര്യയുടെ വീട്ടിലെത്തുകയും മകളെ തന്റെ കൂടെ വിടണമെന്ന് നിർബന്ധം പിടിക്കുകയും ആയിരുന്നു. വീട്ടുകാർ ആദ്യം സമ്മതിച്ചില്ലെങ്കിലും ഒടുവിൽ പെൺകുട്ടിയെ പിതാവിനൊപ്പം അയച്ചു. അന്ന് രാത്രി വീട്ടിലെത്തിയ ശേഷം ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

പിറ്റേന്ന് രാവിലെ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് ഇയാളുടെ സഹോദരി ഭാര്യ വീട്ടുകാരെ വിവരമറിയിച്ചു. കുട്ടിയെ ഉടൻ ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു.

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377365/gandhinagar-father-arrested-pocso-rape-4-year-old-daughter)