---
title: "ഓടുന്ന കാറിൽ കൂട്ടബലാത്സംഗം! പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; അസമിൽ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Assam Three Arrested Gang Rape Minor Girls Mizoram Car Cachar Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377364/assam-cachar-three-arrested-gang-rape-minor-girls-mizoram"
published_at: "2026-08-08T07:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dba8d0c270_madhya-pradesh-guna-gangrape-bike-trap-case.jpg"
keywords: ["Gang Rape", "Minor Girls", "POCSO", "Mizoram", "Arrest"]
---

# ഓടുന്ന കാറിൽ കൂട്ടബലാത്സംഗം! പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; അസമിൽ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **ഗുവാഹത്തി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അസമിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മിസോറാമിൽ നിന്നുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടി. അസം കാച്ചാർ ജില്ല സ്വദേശികളായ അംജദ് ഹുസൈൻ ലസ്കർ 20, സദ്ദാം ഹുസൈൻ ലസ്കർ 23, റിങ്കു ദാസ് 25 എന്നിവരെയാണ് കാച്ചാർ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ഗുവാഹത്തി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അസമിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മിസോറാമിൽ നിന്നുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടി. അസം കാച്ചാർ ജില്ല സ്വദേശികളായ അംജദ് ഹുസൈൻ ലസ്കർ 20, സദ്ദാം ഹുസൈൻ ലസ്കർ 23, റിങ്കു ദാസ് 25 എന്നിവരെയാണ് കാച്ചാർ പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 3ന് പുലർച്ചെ 2.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. മിസോറാമിൽ നിന്നുള്ള പെൺകുട്ടികൾ ധോലായ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന് പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ചെറുക്കാൻ ശ്രമിച്ചെങ്കിലും മർദ്ദനമേറ്റതായും അവർ പറഞ്ഞു.

ഇരകളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തി. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി കാച്ചാർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രജത് പാൽ അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70(2) കൂട്ടബലാത്സംഗം, സെക്ഷൻ 87 തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് പുറമേ പോക്സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതികൾ എങ്ങനെയാണ് പെൺകുട്ടികളെ സമീപിച്ചത്, മറ്റ് ആളുകൾക്ക് പങ്കുണ്ടോ എന്നിവയുൾപ്പെടെ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരകൾക്ക് ആവശ്യമായ സംരക്ഷണവും കൗൺസിലിംഗും നൽകുന്നുണ്ടെന്നും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377364/assam-cachar-three-arrested-gang-rape-minor-girls-mizoram)