---
title: "സ്പാർട്ടേ ....ഇനി കുറച്ച്‌ കാലത്തേക്ക് വണ്ടിയെടുക്കേണ്ട! മദ്യപിച്ച് വാഹനമോടിച്ച കേസ്; യൂട്യൂബർ ധന്യയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ്"
english_title: "YouTuber SR Dhanya License Suspended 3 Months Drunk Driving Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377361/sr-dhanya-youtuber-license-suspended-drunk-driving-kasaragod"
published_at: "2026-08-08T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a767f4c76fe0_sr-dhanya-youtuber-license-suspended-drunk-driving-kasaragod.jpg"
keywords: ["SR Dhanya", "Helen Of Sparta", "Drunk Driving", "License Suspended", "MVD"]
---

# സ്പാർട്ടേ ....ഇനി കുറച്ച്‌ കാലത്തേക്ക് വണ്ടിയെടുക്കേണ്ട! മദ്യപിച്ച് വാഹനമോടിച്ച കേസ്; യൂട്യൂബർ ധന്യയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ്

> **Lead Summary:** > **കാസർകോട്: **ദേശീയപാതയിൽ മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. "ഹെലൻ ഓഫ് സ്പാർട്ട" എന്ന പേരിൽ അറിയപ്പെടുന്ന ധന്യയാണ് നടപടി നേരിടുന്നത്.

## Article Content

> **കാസർകോട്: **ദേശീയപാതയിൽ മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. "ഹെലൻ ഓഫ് സ്പാർട്ട" എന്ന പേരിൽ അറിയപ്പെടുന്ന ധന്യയാണ് നടപടി നേരിടുന്നത്.

മദ്യപിച്ച് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. ഇതോടൊപ്പം ധന്യ മൂന്ന് ദിവസത്തെ ബോധവത്കരണ പരിശീലനത്തിലും പങ്കെടുക്കണം. ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കാർ ഡ്രൈവർ ഓടിച്ചുപോയത്.

പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ച് വാഹനം വീണ്ടും തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പാണ് നടപടി സ്വീകരിച്ചത്.

മദ്യപിച്ച് വാഹനമോടിക്കൽ ഗുരുതര കുറ്റമായതിനാൽ ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണത്തിന് വേണ്ടി എം.വി.ഡി നടത്തുന്ന മൂന്ന് ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയിൽ ധന്യ പങ്കെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

> സാമൂഹിക മാധ്യമങ്ങളിൽ സജീവമായ യൂട്യൂബറാണ് ധന്യ. "ഹെലൻ ഓഫ് സ്പാർട്ട" എന്ന പേരിൽ ട്രാവൽ, ലൈഫ്സ്റ്റൈൽ വീഡിയോകൾ ചെയ്യുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണെന്ന് പോലീസും എം.വി.ഡിയും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377361/sr-dhanya-youtuber-license-suspended-drunk-driving-kasaragod)