---
title: "പതിവ് തെറ്റാതെ വീട്ടിൽ ഇറങ്ങി, പക്ഷെ തിരിച്ചെത്തിയത് ചേതനയറ്റ്; മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ്  മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു"
english_title: "Alappuzha Edathua Fisherman Dies Boat Capsized Kaniyamkadavu Padashekaram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377336/alappuzha-edathua-fisherman-dies-boat-capsized"
published_at: "2026-08-07T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75f4aa25a7c_alappuzha-edathua-fisherman-dies-boat-capsized.jpg"
keywords: ["Edathua Fisherman Death", "Boat Capsize", "Kaniyamkadavu", "Alappuzha"]
---

# പതിവ് തെറ്റാതെ വീട്ടിൽ ഇറങ്ങി, പക്ഷെ തിരിച്ചെത്തിയത് ചേതനയറ്റ്; മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ്  മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

> **Lead Summary:** **എടത്വ ( ആലപ്പുഴ) : **മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി വെള്ളത്തിൽ മുങ്ങി മരിച്ചു. ചങ്ങങ്കരി ആമ്പക്കാട്ട് വീട്ടിൽ മത്തായി ജോസഫ് (തങ്കച്ചൻ-67) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പതിവുപോലെ വലയും മറ്റ് മീൻപിടിത്ത ഉപകരണങ്ങളുമായി വീട്ടിൽനിന്ന് വള്ളത്തിൽ മീൻപിടിക്കാനായി പുറപ്പെട്ട തങ്കച്ചനെ വൈകിട്ട് അഞ്ചുമണിയോടെ കണിയാംകടവ് പാടശേഖരത്തിന് സമീപം വെള്ളത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**എടത്വ ( ആലപ്പുഴ) : **മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി വെള്ളത്തിൽ മുങ്ങി മരിച്ചു. ചങ്ങങ്കരി ആമ്പക്കാട്ട് വീട്ടിൽ മത്തായി ജോസഫ് (തങ്കച്ചൻ-67) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പതിവുപോലെ വലയും മറ്റ് മീൻപിടിത്ത ഉപകരണങ്ങളുമായി വീട്ടിൽനിന്ന് വള്ളത്തിൽ മീൻപിടിക്കാനായി പുറപ്പെട്ട തങ്കച്ചനെ വൈകിട്ട് അഞ്ചുമണിയോടെ കണിയാംകടവ് പാടശേഖരത്തിന് സമീപം വെള്ളത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

പാടശേഖരത്തിലൂടെ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് അപകടം ആദ്യം ശ്രദ്ധിച്ചത്. ഉടൻ കരയിലെത്തിച്ച് പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളം മറിയാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ല. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: വത്സമ്മ (എടത്വ പള്ളിച്ചിറ കുടുംബാംഗം). മക്കൾ: ഷിനോജ്, ഷിന്റു, ഷിബിൻ. മരുമക്കൾ: റീന (പന്തീരുപറയിൽ, വിരുപ്പാല), ബോബി (തെക്കേതലയ്ക്കൽ, നന്നാട്ട്–പച്ച, ചെക്കിടിക്കാട്), ബെറ്റി (തെക്കേടം, എടത്വ).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377336/alappuzha-edathua-fisherman-dies-boat-capsized)