---
title: " അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു"
english_title: "Heavy Rain Holiday Declared in Kozhikode, Kasaragod, Wayanad Districts Tomorrow Aug 8"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377332/kerala-heavy-rain-holiday-kozihikode-kasaragod-wayanad-aug-8-2026"
published_at: "2026-08-07T20:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75f12b5d1c9_kerala-heavy-rain-holiday-kozihikode-kasaragod-wayanad-aug-8-2026.jpg"
keywords: ["Kerala Rain", "Red Alert", "Holiday", "IMD"]
---

#  അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കാസര്‍കോട് പ്രഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി . കോഴിക്കോട് പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കാസര്‍കോട് പ്രഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി . കോഴിക്കോട് പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിവിധ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് നാളെ (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ കർശനമായി ഉറപ്പാക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം സ്ഥാപനങ്ങൾക്കും അവധി നൽകാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതിനിടയിൽ, ജില്ലയിലെ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രധാന പാതകളിലൊന്നായ ബോയ്സ് ടൗൺ - പാൽചുരം റോഡിൽ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാൽചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാലാണ് ഈ നടപടി. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ടാണ്. അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട തീവ്രമഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്. നാളെയും പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാസർകോട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം നേരിട്ടു. മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ കാറ്റാംകവല റോഡിൽ മണ്ണിടിഞ്ഞു. ഇതോടെ റോഡിന്റെ ഒരു വശത്ത് ഗതാഗതം തടസ്സമുണ്ടായി. നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിൽ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് അറക്കത്തട്ട് മലവെള്ളപ്പാച്ചിലുണ്ടായി. ജനവാസ മേഖലയില്ലാത്തതിനാൽ പ്രദേശത്തെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പെരിയ കാഞ്ഞിരടുക്കത്ത് റോഡിന് കുറുകെ മരം വീണു. താണിയടിത്തട്ടിലാണ് മരം വീണത്. പ്രദേശത്ത് 4 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

മഴ കുറഞ്ഞിട്ടും കുട്ടനാട് മേഖലയില്‍ ജലനിരപ്പു താഴ്ന്നില്ല . വീടുകളിൽ വെള്ളം നിറഞ്ഞതോടെ കുട്ടനാട്ടുകാരുടെ ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആയി. പലയിടത്തും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. കിഴക്കൻ മേഖലകളിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കാതായതോടെ കുട്ടനാട്ടുകാർ അതിദുരിതത്തിലാണ്. വീടുകളിൽ വെള്ളക്കെട്ട് രൂക്ഷം. താമസിക്കാൻ പറ്റാത്ത അവസ്ഥ. റോഡുകളും തോടുകളും ഒരുപോലെ. ജല ജീവിതം ആയതോടെ വള്ളത്തിലും തോണികളിലും ഒക്കെയാണ് യാത്ര.

തോട്ടപ്പള്ളി സ്പിൽ വേ തുറന്നെങ്കിലും മാലിന്യം അടിഞ്ഞുകൂടിയായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ചേർത്തലയിൽ നിർത്തിയിട്ടിരുന്ന കെആർടിസി ബസിന് മുകളിൽ മരം വീണു. രാത്രിയാണ് മരം വീണത്. ആളപായം ഇല്ല. രണ്ടുദിവസം കൂടി ദുരിതം തുടർന്നേക്കാം. ജില്ലയിൽ 100ൽ ഏറെ ക്യാംപുകൾ തുറന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377332/kerala-heavy-rain-holiday-kozihikode-kasaragod-wayanad-aug-8-2026)