---
title: "വെബ് സീരീസ് കണ്ട് കൊലപാതകം ആസൂത്രണം ചെയ്തു; ഭാര്യയെ തലയ്ക്കുവെട്ടി കൊന്ന് പണവുമായി കടന്ന ഭർത്താവ് അറസ്റ്റിൽ"
english_title: "Delhi Techie Kills Wife Inspired By The Staircase Web Series Arrested Madurai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377302/delhi-techie-kills-wife-web-series-the-staircase-arrested-madurai"
published_at: "2026-08-07T17:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c45b6375c_delhi-techie-kills-wife-web-series-the-staircase-arrested-madurai.jpg"
keywords: ["Delhi Murder", "Kamal Singh", "Techie Arrest", "Crime News"]
---

# വെബ് സീരീസ് കണ്ട് കൊലപാതകം ആസൂത്രണം ചെയ്തു; ഭാര്യയെ തലയ്ക്കുവെട്ടി കൊന്ന് പണവുമായി കടന്ന ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി: [ **വെബ് സീരീസ് കണ്ട് കൊലപാതകം ആസൂത്രണം ചെയ്ത് ഭാര്യയെ തലയ്ക്കുവെട്ടി കൊലപ്പെടുത്തിയ ശേഷം 12 ലക്ഷം രൂപയുമായി കടന്ന ടെക്കിയായ ഭർത്താവ് പിടിയിൽ. ഈസ്റ്റ് ഡൽഹിയിലാണ് സിനിമാക്കഥയെ വെല്ലുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ കമൽ സിങ് ആണ് അറസ്റ്റിലായത്. ഭാര്യ കോമൾ സിങ്ങാണ് കൊല്ലപ്പെട്ടത്.

## Article Content

**ന്യൂഡൽഹി: [ **വെബ് സീരീസ് കണ്ട് കൊലപാതകം ആസൂത്രണം ചെയ്ത് ഭാര്യയെ തലയ്ക്കുവെട്ടി കൊലപ്പെടുത്തിയ ശേഷം 12 ലക്ഷം രൂപയുമായി കടന്ന ടെക്കിയായ ഭർത്താവ് പിടിയിൽ. ഈസ്റ്റ് ഡൽഹിയിലാണ് സിനിമാക്കഥയെ വെല്ലുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ കമൽ സിങ് ആണ് അറസ്റ്റിലായത്. ഭാര്യ കോമൾ സിങ്ങാണ് കൊല്ലപ്പെട്ടത്.

എച്ച്.ബി.ഒയുടെ 'ദ സ്റ്റെയർകെയ്സ്' എന്ന വെബ് സീരീസാണ് കൊലപാതകത്തിന് പ്രചോദനമായതെന്ന് പോലീസ് വ്യക്തമാക്കി. കുടുംബ സ്വത്തുതർക്കവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ജൂലൈ 30-നായിരുന്നു കൊലപാതകം. വീട്ടുജോലിക്കാരി മടങ്ങിയതിന് പിന്നാലെ, ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുകയായിരുന്ന കോമളിന്റെ തലയ്ക്ക് പിന്നിൽ കമൽ സിങ് വാളുകൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് അടുക്കള ഭാഗത്തേക്ക് ഓടിയ കോമളിനെ മുടിയിൽ പിടിച്ച് ലിവിങ് റൂമിലെത്തിച്ച് കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം രക്തക്കറ പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും വഴിയരികിൽ ഉപേക്ഷിച്ച പ്രതി, ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഭാര്യയുടെ മുറിയിൽ നിന്നുമായി ആകെ 12,75,000 രൂപയുമായി കടന്നുകളയുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ മകനാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം വഴിതിരിച്ചുവിടാൻ ഗൊരഖ്പൂർ വഴി നേപ്പാളിലേക്ക് കടക്കുമെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച പ്രതി ഒടുവിൽ മധുരയിൽ വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും സ്കൂട്ടറും പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377302/delhi-techie-kills-wife-web-series-the-staircase-arrested-madurai)