---
title: " തീവ്രമഴ മുന്നറിയിപ്പ്....! അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയും കാറ്റും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്"
english_title: "Red Alert for Kannur and Kasaragod; IMD Warns of Heavy Rain and Strong Winds in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377301/kerala-weather-alert-red-orange-kannur-kasaragod-imd"
published_at: "2026-08-07T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c475e2e97_kerala-weather-alert-red-orange-kannur-kasaragod-imd.jpg"
keywords: ["Kerala Rain", "Kerala Weather", "IMD Alert", "Red Alert"]
---

#  തീവ്രമഴ മുന്നറിയിപ്പ്....! അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയും കാറ്റും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

> **Lead Summary:** തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലാവസ്ഥ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലാവസ്ഥ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിനൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ട്.

ജാഗ്രതയുടെ ഭാഗമായാണ് ഈ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി തൂണുകൾ തകരൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

**പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377301/kerala-weather-alert-red-orange-kannur-kasaragod-imd)