---
title: "അപകടത്തിന് തൊട്ടുമുൻപ് തർക്കം; പിന്നാലെയെത്തി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പുതുക്കാട് യുവാവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ആരോപണവുമായി പിതാവ്"
english_title: "Puthukkad Lorry Bike Accident Murder Allegation Thrissur Rijas Death Dashcam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377300/puthukkad-thrissur-accident-murder-allegation-rijas-death"
published_at: "2026-08-07T17:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c5457d3fb_puthukkad-thrissur-accident-murder-allegation-rijas-death.jpg"
keywords: ["Thrissur Puthukkad accident", "Lorry hits bike Thrissur", "Puthukkad"]
---

# അപകടത്തിന് തൊട്ടുമുൻപ് തർക്കം; പിന്നാലെയെത്തി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പുതുക്കാട് യുവാവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ആരോപണവുമായി പിതാവ്

> **Lead Summary:** തൃശൂർ: **[**പുതുക്കാട് ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം.

## Article Content

തൃശൂർ: **[**പുതുക്കാട് ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം.

ദേശീയപാത 544-ൽ പുതുക്കാട് സിഗ്നലിന് സമീപമുണ്ടായ അപകടത്തിൽ പട്ടാമ്പി തിരുമിറ്റക്കോട് മേലേതിൽ റിജാസ് (22) മരിച്ച സംഭവത്തിലാണ് കുടുംബം  ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. അപകടത്തിൽ റിജാസിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നാലെ വന്ന മിനി ലോറി മനഃപൂർവ്വം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് മുന്നിൽ പോയ കാറിന്റെ റിയർ വ്യൂ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് റിജാസിന്റെ പിതാവ് മാനു പറഞ്ഞു. അപകടം നടക്കുന്നതിന് 15 മിനിറ്റ് മുൻപ് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി ലോറി ഡ്രൈവറും റിജാസും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായിരുന്നതായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

റോഡിലെ നിസ്സാര തർക്കത്തിന്റെ പേരിൽ മകനെ വണ്ടിയടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം തൃശൂർ റൂറൽ എസ്പിക്ക് പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377300/puthukkad-thrissur-accident-murder-allegation-rijas-death)