---
title: "ക്ഷേമപെൻഷൻ അക്കൗണ്ടുകൾ വഴിയാക്കാനുള്ള പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.എൻ. ബാലഗോപാൽ"
english_title: "KN Balagopal Opposes Welfare Pension DBT Order Kerala Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377283/kn-balagopal-welfare-pension-dbt-order-withdraw-demand"
published_at: "2026-08-07T15:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75b4602f6d2_kn-balagopal-welfare-pension-dbt-order-withdraw-demand.jpg"
keywords: ["Kerala Pension", "Welfare Pension", "KN Balagopal", "Kerala Government"]
---

# ക്ഷേമപെൻഷൻ അക്കൗണ്ടുകൾ വഴിയാക്കാനുള്ള പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.എൻ. ബാലഗോപാൽ

> **Lead Summary:** **തിരുവനന്തപുരം: [ **ക്ഷേമപെൻഷൻ വിതരണം അക്കൗണ്ടുകൾ വഴിയാക്കിക്കൊണ്ടുള്ള പുതിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. കിടപ്പുരോഗികൾക്ക് മാത്രമായി വീടുകളിലെ പെൻഷൻ വിതരണം പരിമിതപ്പെടുത്തുകയും മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത പുതിയ നടപടി സാധാരണക്കാരെ ദുരിതത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: [ **ക്ഷേമപെൻഷൻ വിതരണം അക്കൗണ്ടുകൾ വഴിയാക്കിക്കൊണ്ടുള്ള പുതിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. കിടപ്പുരോഗികൾക്ക് മാത്രമായി വീടുകളിലെ പെൻഷൻ വിതരണം പരിമിതപ്പെടുത്തുകയും മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത പുതിയ നടപടി സാധാരണക്കാരെ ദുരിതത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളിൽ നേരിട്ടെത്താനും അക്കൗണ്ട് തുറക്കാനും സാധിക്കാത്ത നിരവധി പേർക്ക് ഇത് വഴി പെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം എൽ.ഡി.എഫ് സർക്കാർ വിജയകരമായി നടപ്പിലാക്കിയതാണെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര വിഹിതം ലഭിക്കാൻ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വേണമെന്ന വാദം തെറ്റാണെന്നും, അത്തരത്തിലുള്ളവർക്ക് നേരത്തെ തന്നെ ഡി.ബി.ടി വഴിയും ആധാർ ലിങ്കിംഗ് വഴിയുമാണ് തുക നൽകിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത സർക്കാർ നിലവിലുള്ള പെൻഷൻ കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും, അർഹതപ്പെട്ട എല്ലാവർക്കും പെൻഷൻ ലഭിക്കുന്നത് ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377283/kn-balagopal-welfare-pension-dbt-order-withdraw-demand)