---
title: "ഓണക്കോടി 2026 ട്രെൻഡ്: മ്യൂറൽ സാരി മുതൽ വെള്ളിക്കസവ് വരെ, ന്യൂജെൻ സ്റ്റൈൽ ഗൈഡ്"
english_title: "Onam 2026 Dress Trends Kerala Sari Set Mundu Long Skirt Fashion Guide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377282/onam-2026-dress-trends-kerala-sari-set-mundu-fashion"
published_at: "2026-08-07T15:54:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75b32ba1de6_onam-2026-dress-trends-kerala-sari-set-mundu-fashion.jpg"
keywords: ["Onam 2026", "Kerala Sari", "Set Mundu", "Onam Dress", "Onam Fashion"]
---

# ഓണക്കോടി 2026 ട്രെൻഡ്: മ്യൂറൽ സാരി മുതൽ വെള്ളിക്കസവ് വരെ, ന്യൂജെൻ സ്റ്റൈൽ ഗൈഡ്

> **Lead Summary:** ** ഓ**ണമെത്തി കഴിഞ്ഞാൽ മലയാളിക്ക് ആഘോഷത്തിന്റെ ദിനങ്ങളാണ്. ഓണക്കോടിയെക്കുറിച്ചുള്ള പഴമക്കാരുടെ അത്രയും വലിയ കാത്തിരിപ്പും ആവേശവും ഇന്നത്തെ തലമുറയ്ക്കില്ലെങ്കിലും, ഓണത്തിന് നാടൻ ലുക്കിൽ തിളങ്ങാൻ ന്യൂജെൻ പിള്ളേരും റെഡിയാണ്.

## Article Content

** ഓ**ണമെത്തി കഴിഞ്ഞാൽ മലയാളിക്ക് ആഘോഷത്തിന്റെ ദിനങ്ങളാണ്. ഓണക്കോടിയെക്കുറിച്ചുള്ള പഴമക്കാരുടെ അത്രയും വലിയ കാത്തിരിപ്പും ആവേശവും ഇന്നത്തെ തലമുറയ്ക്കില്ലെങ്കിലും, ഓണത്തിന് നാടൻ ലുക്കിൽ തിളങ്ങാൻ ന്യൂജെൻ പിള്ളേരും റെഡിയാണ്.

മാസംതോറും വാർഡ്‌റോബിൽ പുതിയ വസ്ത്രങ്ങൾ എത്തുന്ന കാലമായിട്ടും ഓണത്തിനായാൽ സെറ്റുമുണ്ടും കേരള സാരിയും ഉടുക്കാൻ തന്നെയാണ് പെൺകുട്ടികൾക്ക് താല്പര്യം. എന്നാൽ, പരമ്പരാഗത വസ്ത്രങ്ങളിൽ എങ്ങനെ വ്യത്യസ്തത കൊണ്ടുവരാം എന്നതിലാണ് ഇന്നത്തെ ട്രെൻഡ് സെറ്റർമാരുടെ ശ്രദ്ധ.

**സാരിയിൽ പൂക്കുന്ന പുതുമകൾ**

കേരള സാരിയിലും സെറ്റുമുണ്ടിലും ഒട്ടേറെ പരീക്ഷണങ്ങളാണ് ഇത്തവണത്തെ ഓണവിപണിയിലുള്ളത്:

**ഹെവി മ്യൂറലും ബാവാഞ്ചി സ്റ്റൈലും**

**നീളൻ പാവാടയും ത്രീഫോർത്ത് ബ്ലൗസും**

ഇവയ്ക്കൊപ്പം അണിയുന്ന ബ്ലൗസുകൾക്ക് ത്രീഫോർത്ത് (3/4th) സ്ലീവ് നിർബന്ധമാണ്. പ്ലെയിൻ സിൽക് സ്കർട്ടിനൊപ്പം പ്രിന്റഡ് ഷോർട് കുർത്തി ധരിക്കുന്ന സ്റ്റൈലും ജനപ്രിയമാണ്.

**ഒരൊറ്റ ജുംകയിൽ ഒതുങ്ങുന്ന ആഭരണങ്ങൾ**

ഇത്തവണ ആഭരണങ്ങളിൽ വലിയ ആർഭാടത്തിനൊന്നും പെൺകുട്ടികൾ മുതിരുന്നില്ല. പഴയതുപോലെ അമ്മമാരുടെ വലിയ ആഭരണപ്പട്ടിയിൽ കൈവെക്കുന്നതിന് പകരം, നല്ല കൊത്തുപണികളുള്ള ഒരു ജുംകയിൽ മാത്രം ആഭരണങ്ങൾ ഒതുക്കുകയാണ് ഭൂരിഭാഗം പേരും. മാല അണിയാൻ ഇഷ്ടപ്പെടുന്നവർ ലക്ഷ്മീദേവിയോ ഗണേശ രൂപമോ കൊത്തിയ പതക്കമുള്ള മുത്തുമാലകൾ തിരഞ്ഞെടുക്കുന്നു.

**പുരുഷൻമാർക്ക് 'സിംപിൾ ആൻഡ് സ്റ്റൈലിഷ്'**

ആൺകുട്ടികളുടെ ഫാഷനിൽ വലിയ മാറ്റങ്ങളില്ലെങ്കിലും കൂടുതൽ സൗകര്യപ്രദമായ സ്റ്റൈലുകളാണ് ഇത്തവണ മുന്നിൽ:

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377282/onam-2026-dress-trends-kerala-sari-set-mundu-fashion)