---
title: "മുത്തശ്ശിയുടെ അടുക്കള രുചിക്കൂട്ടിൽ ഒരു നാടൻ പലഹാരം; ചൂടായ ചായയ്‌ക്കൊപ്പം സ്വാദിഷ്ടമായ 'ഇലയട'"
english_title: "Traditional Malabar Elayada Recipe: How to Make Soft and Tasty Sweet Rice Snack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377265/traditional-malabar-elayada-recipe-sweet-rice-snack"
published_at: "2026-08-07T14:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a531ea3a5_traditional-malabar-elayada-recipe-sweet-rice-snack.jpg"
keywords: ["Elayada recipe", "Malabar snacks", "traditional Kerala food"]
---

# മുത്തശ്ശിയുടെ അടുക്കള രുചിക്കൂട്ടിൽ ഒരു നാടൻ പലഹാരം; ചൂടായ ചായയ്‌ക്കൊപ്പം സ്വാദിഷ്ടമായ 'ഇലയട'

> **Lead Summary:** ഓർമ്മകളിലെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഭക്ഷണ വിഭവങ്ങളിൽ എന്നും മുന്നിലാണ് മലയാളികളുടെ സ്വന്തം ‘ഇലയട’. വാഴയിലയുടെ സുഗന്ധവും ശർക്കരയുടെ മധുരവും തേങ്ങയുടെ സ്വാദും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ തനിമയാർന്ന രുചി മറ്റേതൊരു പലഹാരത്തിനും പകരം വെക്കാനാവില്ല.

## Article Content

ഓർമ്മകളിലെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഭക്ഷണ വിഭവങ്ങളിൽ എന്നും മുന്നിലാണ് മലയാളികളുടെ സ്വന്തം ‘ഇലയട’. വാഴയിലയുടെ സുഗന്ധവും ശർക്കരയുടെ മധുരവും തേങ്ങയുടെ സ്വാദും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ തനിമയാർന്ന രുചി മറ്റേതൊരു പലഹാരത്തിനും പകരം വെക്കാനാവില്ല.

മുത്തശ്ശിയുടെ അടുക്കളയിൽ നിന്നും പകർന്നു കിട്ടിയ അതേ തനിമയോടെ, വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീടുകളിൽ എങ്ങനെ എളുപ്പത്തിൽ ഇലയട തയ്യാറാക്കാം എന്ന് നോക്കാം.**

ആവശ്യമായ ചേരുവകൾ:

അരിപ്പൊടി: 1 കപ്പ് (വറുത്തതോ പച്ചയരിപ്പൊടിയോ ആകാം)

ശർക്കര: 3/4 കപ്പ് (ചെറുതായി പൊടിച്ചത്)

തേങ്ങ ചിരകിയത്: 1 കപ്പ്

ഏലക്കാപൊടി: 1 ടീസ്പൂൺ

നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ: 1 ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

വാഴയില: അട പരത്താൻ ആവശ്യമായ അളവിൽ (ചെറിയ കഷ്ണങ്ങളായി മുറിച്ചത്)

വെള്ളം: മാവ് കുഴക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:**

ആദ്യം ഒരു പാനിൽ പൊടിച്ച ശർക്കരയും അൽപ്പം വെള്ളവും ചേർത്ത് ഉരുക്കി പാനിയാക്കുക. (അധികം കട്ടിയാകേണ്ടതില്ല, ശർക്കര അലിഞ്ഞാൽ മതി). ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കുക. തേങ്ങയും ശർക്കരയും നന്നായി യോജിച്ചു വരുമ്പോൾ ഏലക്കാപൊടിയും ചേർത്ത് വാങ്ങി വെക്കുക. 

പിന്നീട് ഒരു പാത്രത്തിൽ വെള്ളവും അൽപ്പം ഉപ്പും നെയ്യും ചേർത്ത് തിളപ്പിക്കുക. തിളച്ച വെള്ളം കുറച്ചുകുറച്ചായി അരിപ്പൊടിയിലേക്ക് ഒഴിച്ച് ഒരു തവി ഉപയോഗിച്ച് ഇളക്കുക. ചൂടാറിയ ശേഷം കൈകൊണ്ട് നന്നായി കുഴച്ച് മൃദുവായ പരുവത്തിലാക്കുക. ശേഷം വാഴയിലയുടെ ചെറിയ കഷ്ണങ്ങളിൽ അൽപ്പം വെളിച്ചെണ്ണയോ നെയ്യോ തടവുക.

തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകളെടുത്ത് ഇലയുടെ നന്ദിയിൽ വെച്ച് കൈകൊണ്ട് നന്നായി പരത്തുക. പരത്തിയ മാവിന്റെ നടുവിലായി തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ-ശർക്കര മിശ്രിതം വെക്കുക. ഇലയുടെ ഒരു ഭാഗം മടക്കി മറ്റേ ഭാഗത്തിന് മീതെ വെച്ച് വ്രശങ്ങൾ അമർത്തി ഒട്ടിക്കുക. ഒരു ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെള്ളം വെച്ച് തിളപ്പിക്കുക. തയ്യാറാക്കി വെച്ച അടകൾ ഇതിലേക്ക് വെച്ച് 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377265/traditional-malabar-elayada-recipe-sweet-rice-snack)