---
title: "ഇനി കൈ പൊങ്ങരുത്, ക്ലാസിൽ മിണ്ടിയതിന് ക്രൂരത; ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ച അധ്യാപകന് സസ്പെൻഷൻ"
english_title: "Teacher Suspended in Palakkad for Assaulting 9th Standard Student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377242/palakkad-school-teacher-suspended-for-assaulting-student-"
published_at: "2026-08-07T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7598185188c_palakkad-school-teacher-suspended-for-assaulting-student-.jpg"
keywords: ["Palakkad school news", "teacher suspended", "student assault"]
---

# ഇനി കൈ പൊങ്ങരുത്, ക്ലാസിൽ മിണ്ടിയതിന് ക്രൂരത; ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ച അധ്യാപകന് സസ്പെൻഷൻ

> **Lead Summary:** **പാലക്കാട്: **പാലക്കാട് തൃക്കടിയേരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടി. പ്രതിഷേധം ശക്തമായതോടെയാണ് അധ്യാപകൻ നൗഷാദിനെതിരെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.

## Article Content

**പാലക്കാട്: **പാലക്കാട് തൃക്കടിയേരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടി. പ്രതിഷേധം ശക്തമായതോടെയാണ് അധ്യാപകൻ നൗഷാദിനെതിരെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.

ക്ലാസിൽ സംസാരിച്ചുവെന്ന ചെറിയൊരു കാരണത്തിന്റെ പേരിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ അതിക്രമത്തിനെതിരെ സ്കൂളിലും പ്രദേശത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സ്കൂൾ അധികൃതർ അടിയന്തരമായി ഇടപെടുകയും അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകുകയും ചെയ്തത്. എന്നാൽ ഇതിനുപുറമേയും മറ്റൊരു ഗൗരവകരമായ വിവരവും പുറത്തുവരുന്നുണ്ട്. ഇതേ അധ്യാപകൻ മുമ്പും സമാനമായ രീതിയിൽ വിദ്യാർഥിയെ ഉപദ്രവിച്ചിരുന്നുവെന്ന ഗുരുതരമായ പരാതിയും ഇതിനോടകം ഉയർന്നിട്ടുണ്ട്.

സ്കൂളുകളിൽ കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ട അധ്യാപകരുടെ ഭാഗത്തുനിന്നും ഇത്തരം നടപടികൾ ആവർത്തിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377242/palakkad-school-teacher-suspended-for-assaulting-student-)