---
title: "കനത്ത മഴയിൽ നിയന്ത്രണം വിട്ടു, മാനന്തവാടിയിൽ മൂന്ന് ബസുകൾ പരസ്പരം കൂട്ടിയിടിച്ചു; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി"
english_title: "Wayanad Mananthavady Payode Three Buses Collide Due To Rain No Injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377238/wayanad-mananthavady-payode-three-buses-collision-rain"
published_at: "2026-08-07T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75941844e33_wayanad-mananthavady-payode-three-buses-collision-rain.jpg"
keywords: ["Wayanad Accident", "Mananthavady", "KSRTC Bus", "Rain Accident", "CCTV Footage", "Private Bus Accident"]
---

# കനത്ത മഴയിൽ നിയന്ത്രണം വിട്ടു, മാനന്തവാടിയിൽ മൂന്ന് ബസുകൾ പരസ്പരം കൂട്ടിയിടിച്ചു; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

> **Lead Summary:** **മാനന്തവാടി: **വയനാട് മാനന്തവാടി പായോട് കനത്ത മഴയിൽ റോഡ് വഴുതിയതിനെ തുടർന്ന് മൂന്ന് ബസുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യം കൊണ്ട് ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

**മാനന്തവാടി: **വയനാട് മാനന്തവാടി പായോട് കനത്ത മഴയിൽ റോഡ് വഴുതിയതിനെ തുടർന്ന് മൂന്ന് ബസുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യം കൊണ്ട് ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വ്യാഴാഴ്ച രാവിലെ 9.25 ന് ആണ് അപകടം ഉണ്ടായത്. വളവിൽ ഒരു ഇരുചക്ര വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ എതിർവശത്തുനിന്നു വന്ന സ്വകാര്യ ബസ് വെട്ടിച്ച് നിർത്തിയതിനിടെ എതിർവശത്ത് കൂടി വന്ന കെഎസ്ആർടിസി ബസ് മഴയത്ത് തെന്നിനീങ്ങി സ്വകാര്യ ബസിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

മാനന്തവാടിയിൽനിന്നു കൽപറ്റയ്ക്ക് പോകുകയായിരുന്ന യെസ് ടീ ടീ. എന്ന ബസും നിരവിൽപുഴയിൽ നിന്നും മാനന്തവാടിക്കു പോയ കാഞ്ഞായീസ് ബസും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസുമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ യെസ് ടീ. ടീ. ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. കെഎസ്ആർടിസി ബസിന്റെ ഒരു വശത്തും കേടുപാടുകളുണ്ട്. പ്രദേശത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്നും റോഡുപണിയിലെ അപാകതയാണ് കാരണമെന്നും ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377238/wayanad-mananthavady-payode-three-buses-collision-rain)