---
title: "മകളുടെ ജീവനെടുത്ത് അച്ഛന്റെ ദേഷ്യം; കുടുംബവഴക്ക് തീർക്കാൻ നോക്കിയ 17കാരിയെ അച്ഛൻ അടിച്ചു കൊന്നു"
english_title: "Uttar Pradesh: 17-Year-Old Girl Beaten to Death by Father While Intervening in Family Dispute in Bhadohi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377224/uttar-pradesh-bhadohi-father-kills-daughter-family-dispute-arrest-"
published_at: "2026-08-07T12:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7589855cbd3_uttar-pradesh-bhadohi-father-kills-daughter-family-dispute-arrest.jpg"
keywords: ["Bhadohi crime news", "Uttar Pradesh murder case", "father kills daughter India"]
---

# മകളുടെ ജീവനെടുത്ത് അച്ഛന്റെ ദേഷ്യം; കുടുംബവഴക്ക് തീർക്കാൻ നോക്കിയ 17കാരിയെ അച്ഛൻ അടിച്ചു കൊന്നു

> **Lead Summary:** **ലക്‌നൗ: ** ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയില്‍ കുടുംബവഴക്കില്‍ ഇടപെട്ട 17കാരി പിതാവിന്റെ അടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ചാണക വറട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷും സഹോദര ഭാര്യയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സംഭവം.

## Article Content

**ലക്‌നൗ: ** ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയില്‍ കുടുംബവഴക്കില്‍ ഇടപെട്ട 17കാരി പിതാവിന്റെ അടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ചാണക വറട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷും സഹോദര ഭാര്യയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സംഭവം.

വഴക്ക് അവസാനിപ്പിക്കാന്‍ ഇടപെട്ട മകളെ പ്രതിയായ രാജേഷ് യാദവ് തള്ളി താഴെയിടുകയും, തുടര്‍ന്ന് പശുവിനെയും മറ്റ് മൃഗങ്ങളെയും കെട്ടിയിടാന്‍ ഉപയോഗിക്കുന്ന മരകഷ്ണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ തലയില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്നുപോയിരുന്നു.

ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വാരണാസിയിലേക്ക് കൊണ്ടുപോകും വഴി കുട്ടി മരണപ്പെടുകയായിരുന്നു. ഈയടുത്താണ് ബിരുദ പഠനത്തിന് ചേര്‍ന്ന പെണ്‍കുട്ടി പഠനത്തില്‍ മിടുക്കിയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയായ രാജേഷ് യാദവിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377224/uttar-pradesh-bhadohi-father-kills-daughter-family-dispute-arrest-)