---
title: "സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ  അപകടം; ബൈക്ക് തെന്നിമാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം"
english_title: "Kottayam: Young Woman Dies in Bike Accident After Falling Under Private Bus Near Manarcad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377217/kottayam-manarcad-bike-accident-woman-death-news"
published_at: "2026-08-07T12:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75837805446_kottayam-manarcad-bike-accident-woman-death-news.jpg"
keywords: ["Kottayam news", "Manarcad accident", "Accident News"]
---

# സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ  അപകടം; ബൈക്ക് തെന്നിമാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം: **കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപം ബൈക്ക് തെന്നിമാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഒപ്പമുണ്ടായിരുന്ന സഹോദരനും പരിക്കേറ്റിട്ടുണ്ട്.

## Article Content

**കോട്ടയം: **കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപം ബൈക്ക് തെന്നിമാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഒപ്പമുണ്ടായിരുന്ന സഹോദരനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അയർക്കുന്നത്തുനിന്ന് മണർകാട് കവലയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ, സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ശ്രീദേവി, കോട്ടയത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

അപകടത്തെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ ശ്രീദേവി മരണപ്പെട്ടു. പരിക്കേറ്റ സഹോദരനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377217/kottayam-manarcad-bike-accident-woman-death-news)