---
title: "പ്രാർത്ഥനകൾ ഫലിച്ചില്ല; ആറ് മക്കളെയും ഭാര്യയെയും തനിച്ചാക്കി ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി അജി മരണത്തിന് കീഴടങ്ങി"
english_title: "Kollam Shenkottai Railway Track Train Accident Punalur Native Youth Dies "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377213/kollam-shenkottai-railway-accident-punalur-native-man-dies"
published_at: "2026-08-07T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7580bd6ed95_kollam-shenkottai-railway-accident-punalur-native-man-dies.jpg"
keywords: ["Kollam train accident", "Punalur news", "Memu train accident"]
---

# പ്രാർത്ഥനകൾ ഫലിച്ചില്ല; ആറ് മക്കളെയും ഭാര്യയെയും തനിച്ചാക്കി ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി അജി മരണത്തിന് കീഴടങ്ങി

> **Lead Summary:** കൊല്ലം: (**[ https://truevisionnews.com/ ) ]**കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

## Article Content

കൊല്ലം: (**[ https://truevisionnews.com/ ) ]**കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചായിരുന്നു അപകടം. പുനലൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനാണ് അജിയെ തട്ടിയത്. ഇടിയുടെ ആഘാതത്തിൽ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് റെയിൽവേ പാളത്തിന് സമീപം കിടക്കുകയായിരുന്ന ഇയാളെ പ്രദേശവാസികളാണ് ആദ്യം കണ്ടത്.

ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. സന്ധ്യയാണ് മരണപ്പെട്ട അജിയുടെ ഭാര്യ. ആറ് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377213/kollam-shenkottai-railway-accident-punalur-native-man-dies)