---
title: "തുടർച്ചയായ പരിക്ക് വില്ലനായി; 25-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇംഗ്ലണ്ട് പേസർ ജോൺ ടേണർ"
english_title: "England Pacer John Turner Retires From Professional Cricket At 25 "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377196/persistent-injuries-take-their-toll-england-fast-bowler-john-turner-announces-retirement-from-cricket-at-25"
published_at: "2026-08-07T11:27:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7574ece909f_england-pacer-john-turner-announces-retirement-at-age-25.jpg"
keywords: ["England cricket news", "John Turner injury", "John Turner Retires", "Cricket"]
---

# തുടർച്ചയായ പരിക്ക് വില്ലനായി; 25-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇംഗ്ലണ്ട് പേസർ ജോൺ ടേണർ

> **Lead Summary:** ലണ്ടൻ: **[**ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ഇംഗ്ലണ്ടിന്റെ യുവ ഫാസ്റ്റ് ബൗളർ ജോൺ ടേണർ അന്താരാഷ്ട്ര-പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വെറും 25 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് താരം അപ്രതീക്ഷിതമായി കളി മതിയാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടർച്ചയായി അലട്ടുന്ന പുറംഭാഗത്തെ പരിക്കാണ് കരിയറിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു കഠിന തീരുമാനമെടുക്കാൻ താരത്തെ നിർബന്ധിതനാക്കിയത്.

## Article Content

ലണ്ടൻ: **[**ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ഇംഗ്ലണ്ടിന്റെ യുവ ഫാസ്റ്റ് ബൗളർ ജോൺ ടേണർ അന്താരാഷ്ട്ര-പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വെറും 25 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് താരം അപ്രതീക്ഷിതമായി കളി മതിയാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടർച്ചയായി അലട്ടുന്ന പുറംഭാഗത്തെ പരിക്കാണ് കരിയറിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു കഠിന തീരുമാനമെടുക്കാൻ താരത്തെ നിർബന്ധിതനാക്കിയത്.

2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെയാണ് ടേണർ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിൽ അരങ്ങേറിയത്. ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ജേഴ്സിയണിഞ്ഞ താരം 3 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2025 ജൂണിലാണ് താരം അവസാനമായി മത്സരരംഗത്ത് ഇറങ്ങിയത്.

നാട്ടിലെ പ്രമുഖ കൗണ്ടി ക്ലബ്ബായ ഹാംഷെയറിനായി അഞ്ച് വർഷത്തോളം താരം ബൂട്ട് കെട്ടിയിട്ടുണ്ട്. 2021-ൽ ഹാംഷെയറിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ടേണർ, 2023-ലെ 'വൈറ്റാലിറ്റി ബ്ലാസ്റ്റ്' ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ വീഴ്ത്തിയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹാംഷെയറിന്റെ വിജയങ്ങളിൽ വലിയ പങ്ക് വഹിച്ച ടേണർ ഇത്ര ചെറിയ പ്രായത്തിൽ കളി നിർത്തുന്നത് വലിയ നിരാശ നൽകുന്നുവെന്ന് ഹാംഷെയർ ക്രിക്കറ്റ് ഡയറക്ടർ ജൈൽസ് വൈറ്റ് പ്രതികരിച്ചു.

> "ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു. രാജ്യത്തിനായും ഹാംഷെയറിനായും കളിക്കുക എന്നത് എന്റെ ബാല്യകാല സ്വപ്നമായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി അലട്ടുന്ന പുറംഭാഗത്തെ പരിക്കും തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളും ഭാവി കരിയറിനെക്കുറിച്ച് പുനർചിന്തിക്കാൻ പ്രേരിപ്പിച്ചു. ക്രിക്കറ്റിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് കടക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് കരുതുന്നു," വിരമിക്കൽ പ്രഖ്യാപന വേളയിൽ ജോൺ ടേണർ പറഞ്ഞു. മികച്ചൊരു ഭാവി പ്രതീക്ഷിച്ചിരുന്ന യുവതാരം പരിക്കിന് മുന്നിൽ കീഴടങ്ങി കളി അവസാനിപ്പിച്ചതിന്റെ സങ്കടത്തിലാണ് ക്രിക്കറ്റ് ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377196/persistent-injuries-take-their-toll-england-fast-bowler-john-turner-announces-retirement-from-cricket-at-25)