---
title: "ചെറിയ കടലാസുകളിൽ ഒളിപ്പിച്ചും മനഃപാഠമാക്കിയും ചോർച്ച; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ രീതികൾ കണ്ടെത്തി സിബിഐ"
english_title: "NEET Question Paper Leak 2026 CBI Investigation NTA Security Lapse 147 Sets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377169/neet-question-paper-leak-cbi-investigation-nta-security-lapse"
published_at: "2026-08-07T09:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a755cb555b90_neet-question-paper-leak-cbi-investigation-nta-security-lapse.jpg"
keywords: ["NEET Leak", "CBI", "NTA", "Question Paper"]
---

# ചെറിയ കടലാസുകളിൽ ഒളിപ്പിച്ചും മനഃപാഠമാക്കിയും ചോർച്ച; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ രീതികൾ കണ്ടെത്തി സിബിഐ

> **Lead Summary:** **ന്യൂഡൽഹി: [ **നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക വിവരങ്ങളുമായി സിബിഐ അന്വേഷണം. വിദഗ്ധരായ പ്രതികൾ അതീവ രഹസ്യമായും ആസൂത്രിതമായും ആണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി അടക്കമുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിൽ കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു.

## Article Content

**ന്യൂഡൽഹി: [ **നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക വിവരങ്ങളുമായി സിബിഐ അന്വേഷണം. വിദഗ്ധരായ പ്രതികൾ അതീവ രഹസ്യമായും ആസൂത്രിതമായും ആണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി അടക്കമുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിൽ കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു.

ഇത്തരത്തിൽ ഏകദേശം 147 സെറ്റുകൾ പുറത്തെത്തിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനുപുറമെ, മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ മനഃപാഠമാക്കിയാണ് പുറത്തെത്തിച്ചത്.

ഹോട്ടൽ മുറിയിലെത്തിയ ശേഷം ഒരാൾ ചോദ്യങ്ങൾ എഴുതിയെടുത്തപ്പോൾ മറ്റൊരാൾ പാഠപുസ്തകങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അടയാളപ്പെടുത്തി വിവരങ്ങൾ കൈമാറുകയായിരുന്നു. ചോദ്യപ്പേപ്പർ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ചോർച്ച നടന്നതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻടിഎയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടായതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.

എൻടിഎ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പുറത്തേക്കുള്ള വഴിയിൽ സിസിടിവി ക്യാമറകൾ പോലും ഇല്ലായിരുന്നു എന്നത് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഐ ഉടൻ തന്നെ ഇടക്കാല റിപ്പോർട്ടോ കുറ്റപത്രമോ സമർപ്പിക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377169/neet-question-paper-leak-cbi-investigation-nta-security-lapse)