---
title: "കടലമ്മയുടെ കോപിക്കുന്നു...! തീരങ്ങളില്‍ കടലാക്രമണ ഭീതി! മൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചേക്കും"
english_title: "Kerala High Waves Alert: Kallakkadal Phenomenon Triggers Coastal Warning in Thiruvananthapuram, Kollam, and Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377164/kerala-high-waves-alert-kallakkadal-coastal-warning-tvm-kollam-alappuzha"
published_at: "2026-08-07T09:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a755775b6381_kerala-high-waves-alert-kallakkadal-coastal-warning-tvm-kollam-alappuzha.jpg"
keywords: ["Kallakkadal phenomenon", "Kerala coastal alert", "INCOIS warning", "Kerala Rain"]
---

# കടലമ്മയുടെ കോപിക്കുന്നു...! തീരങ്ങളില്‍ കടലാക്രമണ ഭീതി! മൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചേക്കും

> **Lead Summary:** **തിരുവനന്തപുരം: ** കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനും അതുവഴി രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.

## Article Content

**തിരുവനന്തപുരം: ** കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനും അതുവഴി രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.

തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളിലും, കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയുള്ള തീരങ്ങളിലും, ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള ഭാഗങ്ങളിലുമാണ് കടലാക്രമണ ഭീഷണി നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.

**മുന്നറിയിപ്പുകൾ**

*1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.*

*2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.*

*3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.*

*4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം*

*5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.*

*6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.*

*7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377164/kerala-high-waves-alert-kallakkadal-coastal-warning-tvm-kollam-alappuzha)