---
title: "പൊറുതിമുട്ടി...അവധിയുണ്ടോ അവധിയുണ്ടോയെന്ന് ചോദിക്കേണ്ട...! കുട്ടികളുടെ ഫോൺവിളികൾക്കെതിരെ കർശന മുന്നറിയിപ്പുമായി കൊല്ലം കളക്ടർ"
english_title: "Kollam Collector Annie Jula Thomas Shares Social Media Post Over Students' Excessive Calls for School Holidays"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377162/kollam-collector-annie-jula-thomas-social-media-post-school-holidays"
published_at: "2026-08-07T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7557e003d6f_kollam-collector-annie-jula-thomas-social-media-post-school-holidays.jpg"
keywords: ["Kerala Rain", "Kollam Collector", "Annie Jula Thomas", "school holiday news", "Kerala district collector"]
---

# പൊറുതിമുട്ടി...അവധിയുണ്ടോ അവധിയുണ്ടോയെന്ന് ചോദിക്കേണ്ട...! കുട്ടികളുടെ ഫോൺവിളികൾക്കെതിരെ കർശന മുന്നറിയിപ്പുമായി കൊല്ലം കളക്ടർ

> **Lead Summary:** **കൊല്ലം: **സ്കൂളിന് അവധി തേടിയുള്ള കുട്ടികളുടെ നിരന്തരമായ സന്ദേശങ്ങളിലും ഫോൺ വിളികളിലും പൊറുതിമുട്ടി കൊല്ലം കളക്ടർ ആനി ജൂലാ തോമസ് രംഗത്ത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ, റെഡ് അലർട്ട്, മറ്റ് സുരക്ഷാ സാഹചര്യങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്നും കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.

## Article Content

**കൊല്ലം: **സ്കൂളിന് അവധി തേടിയുള്ള കുട്ടികളുടെ നിരന്തരമായ സന്ദേശങ്ങളിലും ഫോൺ വിളികളിലും പൊറുതിമുട്ടി കൊല്ലം കളക്ടർ ആനി ജൂലാ തോമസ് രംഗത്ത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ, റെഡ് അലർട്ട്, മറ്റ് സുരക്ഷാ സാഹചര്യങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്നും കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.

അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ അവധി പ്രഖ്യാപിക്കാൻ ഒരിക്കലും മടിക്കില്ലെന്നും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. അവധിയുണ്ടോയെന്ന് അറിയാൻ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്കും സാമൂഹികമാധ്യമ പേജുകളിലേക്കും ഇ-മെയിലുകളിലേക്കുമായി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് എത്തുന്നത്.

ഇത്തരം ഫോൺ വിളികൾ കാരണം പ്രകൃതിദുരന്തങ്ങൾക്കും മറ്റ് അടിയന്തര സഹായങ്ങൾക്കും വിളിക്കുന്നവർക്ക് ഓഫീസുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയുണ്ടാകുന്നുണ്ട്. കൂടാതെ, ഇ-മെയിലിലും സാമൂഹികമാധ്യമങ്ങളിലും വന്നു നിറയുന്ന അവധി അന്വേഷണങ്ങൾക്കിടയിൽ കൈമാറേണ്ട പ്രധാനപ്പെട്ട മറ്റ് ഔദ്യോഗിക സന്ദേശങ്ങൾ മുങ്ങിപ്പോകുന്നുണ്ടെന്നും കളക്ടർ ഓർമ്മിപ്പിക്കുന്നു.

അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ കൃത്യസമയത്ത് എല്ലാവരിലേക്കും എത്തുുമെന്നും കളക്ടറുടെ വിലപ്പെട്ട സമയവും അടിയന്തരസേവന ലൈനുകളും തടസ്സപ്പെടുത്താതിരിക്കാൻ കുട്ടികൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്നാൽ, കളക്ടറുടെ ഈ പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സിലാകെ അടുത്ത ദിവസവും അവധി അനുവദിക്കണമെന്ന ആവശ്യവുമായി കുട്ടികൾ എത്തുന്നതാണ് കൗതുകകരമായ മറ്റൊരു കാഴ്ച.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377162/kollam-collector-annie-jula-thomas-social-media-post-school-holidays)