---
title: "മലയാളിയായ ശിവസേന നേതാവിനെ തമിഴ്നാട്ടിൽ വച്ച് കൊന്ന് നദിയിൽ  തള്ളി,  കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി രക്ഷപ്പെട്ടു;രണ്ട് പേർ പിടിയിൽ"
english_title: "Shiv Sena Leader Atul Murder Case Two Arrested In Tamil Nadu Marthandam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377161/shiv-sena-leader-atul-murder-case-two-arrested-tamil-nadu"
published_at: "2026-08-07T09:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7557c96418c_shiv-sena-leader-atul-murder-case-two-arrested-tamil-nadu.jpg"
keywords: ["Shiv Sena leader murder", "Marthandam murder case", "Tamil Nadu crime news"]
---

# മലയാളിയായ ശിവസേന നേതാവിനെ തമിഴ്നാട്ടിൽ വച്ച് കൊന്ന് നദിയിൽ  തള്ളി,  കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി രക്ഷപ്പെട്ടു;രണ്ട് പേർ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: **[**കന്യാകുമാരി മാർത്താണ്ഡത്തിന് സമീപം മലയാളിയായ ശിവസേന നേതാവ് അതുൽ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഉണ്ണാമലക്കട ആർ.സി സ്ട്രീറ്റ് സ്വദേശി നിതീഷ് , കരിങ്കൽ മാങ്കര സ്വദേശി ബെർലിൻ എന്നിവരാണ് പിടിയിലായത്. ചെങ്കവിള സ്വദേശിയായ അതുൽ, തമിഴ്‌നാട് ശിവസേന പാർട്ടിയുടെ കേരള വിഭാഗം അധ്യക്ഷനായിരുന്നു.

## Article Content

തിരുവനന്തപുരം: **[**കന്യാകുമാരി മാർത്താണ്ഡത്തിന് സമീപം മലയാളിയായ ശിവസേന നേതാവ് അതുൽ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഉണ്ണാമലക്കട ആർ.സി സ്ട്രീറ്റ് സ്വദേശി നിതീഷ് , കരിങ്കൽ മാങ്കര സ്വദേശി ബെർലിൻ എന്നിവരാണ് പിടിയിലായത്. ചെങ്കവിള സ്വദേശിയായ അതുൽ, തമിഴ്‌നാട് ശിവസേന പാർട്ടിയുടെ കേരള വിഭാഗം അധ്യക്ഷനായിരുന്നു.

മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളായ നാലംഗ സംഘവുമായി അതുൽ തർക്കത്തിലാവുകയും, തുടർന്ന് പ്രതികൾ ചേർന്ന് അതുലിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിൽ കയറ്റി കുഴിത്തുറയ്ക്കടുത്തുള്ള നദിയിൽ തള്ളി. തുടർന്ന് അതുലിന്റെ കാറുമായി മലൈകോവിലിലെത്തിയ പ്രതികൾ, കാറിന്റെ നമ്പർപ്ലേറ്റ് ഊരിമാറ്റിയ ശേഷമാണ് ഒളിവിൽ പോയത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് മാർത്താണ്ഡത്തെ നദിയിൽ അതുലിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ കുടുംബം വലിയ പ്രതിഷേധത്തിലായിരുന്നു.

തുടർന്ന് മാർത്താണ്ഡവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കാർ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പ്രത്യേക സംഘം പ്രതികളെ വലയിലാക്കുകയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിൽ കഴിയുന്നവർ അച്ഛനും മകനുമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377161/shiv-sena-leader-atul-murder-case-two-arrested-tamil-nadu)